22.5 C
Iritty, IN
September 8, 2024
  • Home
  • Uncategorized
  • രത്തൻ ടാറ്റയുടെ തൊപ്പിയിൽ മറ്റൊരു പൊൻതൂവൽ, രാജ്യത്തെ ഒന്നാം നമ്പർ വാഹന നിർമ്മാതാക്കളായി ടാറ്റ മോട്ടോഴ്‌സ്!
Uncategorized

രത്തൻ ടാറ്റയുടെ തൊപ്പിയിൽ മറ്റൊരു പൊൻതൂവൽ, രാജ്യത്തെ ഒന്നാം നമ്പർ വാഹന നിർമ്മാതാക്കളായി ടാറ്റ മോട്ടോഴ്‌സ്!


ആഭ്യന്തര വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്‌സിൻ്റെ വിപണി മൂലധനം ആദ്യമായി നാല് ലക്ഷം കോടി കടന്നു. ഓട്ടോ സ്റ്റോക്ക് 6 ശതമാനം ഉയർന്ന് 1,091 രൂപയിലെത്തി. ഈ വർഷം ആദ്യം മുതൽ ടാറ്റ മോട്ടോഴ്‌സിൻ്റെ മൊത്തം ശതമാനം ഓഹരികൾക്ക് 40 ശതമാനം വർധനവുണ്ടായി. ഇതിൻ്റെ ഫലമായി ടാറ്റ മോട്ടോഴ്‌സ് കമ്പനിയുടെ വിപണി മൂല്യം 4 ലക്ഷം കോടി രൂപ കവിഞ്ഞു. ഇതോടെ ടാറ്റ മോട്ടോഴ്‌സ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമ്മാതാവെന്ന സ്ഥാനം കരസ്ഥമാക്കി. മാരുതി സുസുക്കിയെ ടാറ്റ മോട്ടോഴ്‌സ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി.

ടാറ്റ മോട്ടോഴ്‌സിൻ്റെ കോമൺ ഷെയറുകളുടെയും ഡിവിആർ ഓഹരികളുടെയും വിപണി മൂല്യം നാലുലക്ഷം കോടി രൂപയാണ്. കഴിഞ്ഞ മാർച്ചിൽ ടാറ്റ മോട്ടോഴ്‌സിനെ പിന്തള്ളി മാരുതി സുസുക്കി രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായി മാറിയിരുന്നു. അഞ്ച് മാസത്തെ തിരിച്ചടിക്ക് ശേഷം ടാറ്റ മോട്ടോഴ്‌സ് വീണ്ടും ഈ സ്ഥാനത്ത് തിരികെ എത്തിയിരിക്കുകയാണ്. 3.5 ലക്ഷം കോടി രൂപ വിപണി മൂല്യമുള്ള മഹീന്ദ്ര ആൻഡ് മഹീന്ദ്രയാണ് മൂന്നാം സ്ഥാനത്ത്. നിഫ്റ്റി ഓട്ടോ മാർക്കറ്റ് സൂചികയിൽ ഈ മൂന്ന് കമ്പനികളുടെയും വിഹിതം 50 ശതമാനമാണ്.

Related posts

കണ്ണൂരിൽ കർഷകൻ ജീവനൊടുക്കി, വന്യമൃഗശല്യത്തിനാൽ കൃഷി ഉപേക്ഷിക്കേണ്ടി വന്ന മനോവിഷമത്തിലെന്ന് മകൾ

Aswathi Kottiyoor

1204 ഭിന്നശേഷിക്കാരെ സ്കൂളുകളിൽ നിയമിച്ചതായി മന്ത്രി വി ശിവൻകുട്ടി; വയനാടിനായി പ്രത്യേക അദാലത്ത് നടത്തും

Aswathi Kottiyoor

മദ്യപിച്ച് വാഹനമോടിച്ച് സൈനികരായ സഹോദരങ്ങളുടെ അതിക്രമം; ആശുപത്രി ജീവനക്കാര്‍ക്കും പൊലീസിനും മര്‍ദനം

Aswathi Kottiyoor
WordPress Image Lightbox