22.5 C
Iritty, IN
September 8, 2024
  • Home
  • Uncategorized
  • രാഷ്ട്രപതി ഭവനിലും പേരുമാറ്റം, ദർബാർ ഹാളിന്‍റെയും അശോക ഹാളിന്‍റെയും പേരുമാറ്റി ഉത്തരവിറക്കി
Uncategorized

രാഷ്ട്രപതി ഭവനിലും പേരുമാറ്റം, ദർബാർ ഹാളിന്‍റെയും അശോക ഹാളിന്‍റെയും പേരുമാറ്റി ഉത്തരവിറക്കി


ദില്ലി: രാഷ്ട്രപതി ഭവനിലെ പ്രശസ്തമായ ദർബാർ ഹാളിനും അശോക ഹാളിനും പേരുമാറ്റം. ദര്‍ബാര്‍ ഹാളിന്റെ പേരുമാറ്റ് ഗണതന്ത്ര മണ്ഡപെന്നും അശോക് ഹാളിന്റെ അശോക് മണ്ഡപെന്നും മാറ്റി രാഷ്ട്രപതി ദ്രൗപതി മുര്‍മു ഉത്തരവിറക്കി. രാഷ്ട്രപതി ഭവനില്‍ ദേശീയ പുരസ്‌കാരങ്ങളടക്കം സമ്മാനിക്കുന്ന പ്രധാന വേദിയാണ് ദര്‍ബാര്‍ ഹാള്‍. പ്രധാന ചടങ്ങുകളെല്ലാം സംഘടിപ്പിക്കുന്നത് അശോക് ഹാളിലുമായിരുന്നു. രാജഭരണ കാലത്തേയും ബ്രിട്ടീഷ് ഭരണകാലത്തെയും ഓര്‍മ്മിപ്പിക്കുന്ന പദമാണ് ദര്‍ബാറെന്നും ഇന്ത്യ റിപ്പബ്ലിക് ആയതോടെ അതിന്റെ പ്രസക്തി നഷ്ടപ്പെട്ടെന്നും ഉത്തരവിൽ പറയുന്നു.

രാഷ്ട്രപതി ഭവനിലെ ഏറ്റവും രാജകീയമായ മുറിയാണ് ദർബാർ ഹാൾ. ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെ നേതൃത്വത്തിലുള്ള പ്രഥമ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തത് ഈ ഹാളിലാണ്. ദര്‍ബാര്‍ ഹാള്‍ എന്ന പേരിന് മുമ്പ് ത്രോണ്‍ റൂം എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. 1948-ല്‍ ഇന്ത്യയുടെ ഗവര്‍ണര്‍ ജനറലായി സി. രാജഗോപാലാചാരി സത്യപ്രതിജ്ഞ ചെയ്തതും 1950-ല്‍ രാജേന്ദ്ര പ്രസാദ് പ്രഥമ രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തതും ഇവിടെയായിരുന്നു.

Related posts

കണ്ണൂർ വിമാനത്താവളത്തിൽ 32 ലക്ഷം രൂപയുടെ വിദേശ കറൻസി പിടിച്ചു

Aswathi Kottiyoor

‘ഉമ്മൻചാണ്ടി സാർ, സാമൂഹ്യദ്രോഹികൾ കാരണം അൽപ്പനാൾ അങ്ങയെ തെറ്റിദ്ധരിക്കേണ്ടി വന്നു, മാപ്പ്’: ഷമ്മി തിലകൻ

Aswathi Kottiyoor

ഉദ്ഘാടനത്തിനൊരുങ്ങി കൊച്ചി വാട്ടര്‍ മെട്രോ

Aswathi Kottiyoor
WordPress Image Lightbox