25 C
Iritty, IN
November 23, 2024
  • Home
  • Uncategorized
  • ഇടുക്കിയിൽ മൂന്ന് വയസുകാരനായ മകന് വിഷം നൽകിയ ശേഷം അമ്മ ജീവനൊടുക്കി, മകൻ രക്ഷപ്പെട്ടു
Uncategorized

ഇടുക്കിയിൽ മൂന്ന് വയസുകാരനായ മകന് വിഷം നൽകിയ ശേഷം അമ്മ ജീവനൊടുക്കി, മകൻ രക്ഷപ്പെട്ടു

ഇടുക്കി: കമ്പംമെട്ടിൽ മൂന്ന് വയസ്സുള്ള മകന് വിഷം നൽകിയ ശേഷം വിഷം കഴിച്ച് അമ്മ മരിച്ചു. കമ്പംമെട്ട് കുഴിക്കണ്ടം സ്വദേശി രമേശിൻറെ ഭാര്യ ആര്യ മോൾ (24) ആണ് മരിച്ചത്. അപകട നില തരണം ചെയ്ത മകൻ ആരോമൽ ആശുപത്രിയിൽ ചികിത്സയിലാണ്. കുടുംബ പ്രശ്നത്തെ തുടർന്ന് ആര്യമോൾ മകനുമൊത്ത് ജീവനൊടുക്കാൻ ശ്രമിച്ചതാണെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാത്രിയിൽ ആര്യമോളുടെ വായിലൂടെ നുരയും പതയും വരുന്നത് കണ്ട് വീട്ടുകാരാണ് തൂക്കുപാലത്തെ ആശുപത്രിയിൽ എത്തിച്ചത്. ആരോമലിനെയും ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ ആര്യമോളെ രക്ഷപ്പെടുത്താൻ സാധിച്ചില്ല. മൃതദേഹം നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Related posts

മുഖ്യമന്ത്രിക്കായി ഹെലികോപ്റ്റർ ധൂർത്തിന്റെ അങ്ങേയറ്റം; രൂക്ഷ വിമർശനവുമായി വിഡി സതീശൻ

Aswathi Kottiyoor

‘ഒരൊഴിവ് കഴിവും പറയരുത്, നിക്ഷേപകർ ആവശ്യപ്പെടുമ്പോൾ പണം നൽകണം’; ബാങ്കുകളോട് ഹൈക്കോടതി

Aswathi Kottiyoor

ഒളിമ്പിക് ചരിത്രത്തിലാദ്യമായി കുട്ടികള്‍ക്കായി നേഴ്സറി; പാരീസില്‍ പിറന്നത് പുതു ചരിത്രം

Aswathi Kottiyoor
WordPress Image Lightbox