24 C
Iritty, IN
September 13, 2024
  • Home
  • Uncategorized
  • ഡിസിസി പ്രസിഡന്റ് പുറത്താക്കിയ മണ്ഡലം പ്രസിഡന്റിനെ രണ്ട് മണിക്കൂറിനുള്ളിൽ കെപിസിസി തിരിച്ചെടുത്തു
Uncategorized

ഡിസിസി പ്രസിഡന്റ് പുറത്താക്കിയ മണ്ഡലം പ്രസിഡന്റിനെ രണ്ട് മണിക്കൂറിനുള്ളിൽ കെപിസിസി തിരിച്ചെടുത്തു

തൊടുപുഴ: ഇടുക്കിയിൽ ഡിസിസി പ്രസിഡന്റും കെപിസിസിയും തമ്മിലുള്ള പോര് മുറുകുന്നു. ഡിസിസി പ്രസിഡന്റ് സി പി മാത്യു പുറത്താക്കിയ മണ്ഡലം കമ്മറ്റി പ്രസിഡന്റിനെ രണ്ട് മണിക്കൂറിനകം കെപിസിസി തിരിച്ചെടുത്തു. മുട്ടം മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി പ്രസിഡന്റ് ഷൈജ ജോമോനെയാണ് ഡിസിസി മാറ്റിയത്. കെപിസിസിയുടെ അനുവാദം ഇല്ലാതെയായിരുന്നു നടപടി. നേരെത്തെ പെരുവന്താനം കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റിനെ ഡിസിസിയെ അറിയിക്കാതെ കെപിസിസി സസ്‌പെൻഡ് ചെയ്തിരുന്നു. കെപിസിസിയുടെ അനുമതിയില്ലാതെയാണ് ഷൈജയെ ഡിസിസി പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് നീക്കിയതെന്നും സാമൂഹിക മാധ്യമങ്ങളിലൂടെയാണ് കെപിസിസി ഇക്കാര്യം അറിയുന്നതെന്നും കെപിസിസി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Related posts

ബഹിരാകാശ നിലയം (international Space Station-ISS) ഇന്ന് സന്ധ്യക്ക്‌ കാണാം

Aswathi Kottiyoor

ഉപ്പ് വാങ്ങാൻ പോയ 9 വയസുകാരനെ വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിച്ചു; 62 കാരനെ 8 വർഷം കഠിന തടവിന് വിധിച്ച് കോടതി

Aswathi Kottiyoor

മെഡി. കോളേജ് പരിസരത്തു നിന്ന് കാണാതായ ഓട്ടോറിക്ഷ കിലോമീറ്ററുകൾ അകലെ കണ്ടെത്തി; കൊണ്ടുപോയത് വേറൊരു മോഷണത്തിന്

Aswathi Kottiyoor
WordPress Image Lightbox