പല്ലു പറിച്ചതിൽ പിഴവ് സംഭവിച്ചുവെന്ന് ആരോപിച്ച് സ്പീച്ച് തെറാപ്പിസ്റ്റായ യുവതി ദന്തഡോക്ടർക്കെതിരെ പരാതിയുമായി കോടതിയിൽ. ദന്തഡോക്ടർ തന്‍റെ വിസ്ഡം ടൂത്ത് പറിച്ചെടുക്കുന്നതിനിടയിൽ തനിക്ക് തുടർച്ചയായി അസഹനീയമായ വേദന അനുഭവപ്പെട്ടതിനാൽ ഒരു മില്യൺ പൗണ്ട് (ഏകദേശം ₹10,78,77900) ഡോക്ടർ നഷ്ടപരിഹാരമായി നൽകണമെന്നാണ് സ്പീച്ച് തെറാപ്പിസ്റ്റിന്‍റെ ആവശ്യം. 2020 നവംബറില്‍ നടത്തിയ ചികിത്സയെത്തുടർന്ന് തന്‍റെ നാഡിക്ക് തകരാർ സംഭവിച്ചുവെന്നാണ് 55 -കാരിയായ അലിസൺ വിന്‍റർബോതം ആരോപിക്കുന്നത്. ഇത് തന്‍റെ വായുടെ ചലനശേഷിയെ സാരമായി ബാധിച്ചിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ ഒരു സ്പീച്ച് തെറാപ്പിസ്റ്റായ തന്‍റെ ജോലിയെയും ഇത് മോശമായി ബാധിച്ചു എന്നാണ് ഇവർ ആരോപിക്കുന്നത്.