22.5 C
Iritty, IN
September 8, 2024
  • Home
  • Uncategorized
  • ജനപ്രതിനിധികൾ വാങ്ങി നൽകുന്ന സ്കൂൾ ബസുകൾ കട്ടപ്പുറത്ത്; ചെലവ് താങ്ങാനാവാതെ സ്കൂളുകൾ, തൊടാൻ സമ്മതിക്കാത വകുപ്പ്
Uncategorized

ജനപ്രതിനിധികൾ വാങ്ങി നൽകുന്ന സ്കൂൾ ബസുകൾ കട്ടപ്പുറത്ത്; ചെലവ് താങ്ങാനാവാതെ സ്കൂളുകൾ, തൊടാൻ സമ്മതിക്കാത വകുപ്പ്


പത്തനംതിട്ട: ജനപ്രതിനിധികൾ സംസ്ഥാനത്തെ സ്കൂളുകൾക്ക് വാങ്ങി നൽകുന്ന ബസുകൾ കടപ്പുറത്താകുന്നു. വാഹനത്തിന്റെ പരിപാലന ചെലവ് താങ്ങാൻ കഴിയാത്ത ഗ്രാമീണ മേഖലയിലെ സ്കൂളുകളിലാണ് പ്രതിസന്ധിയേറെയും. പണം മുടക്കാൻ തദ്ദേശ സ്ഥാപനങ്ങൾ തയ്യാറാണെങ്കിലും വിദ്യാഭ്യാസ വകുപ്പിന്റെ കടുംപിടുത്തമാണ് തടസം.

2016ൽ അടൂർ എം.എൽ.എ ചിറ്റയം ഗോപകുമാർ ആസ്തി വികസന ഫണ്ടിൽ നിന്ന് 15 ലക്ഷത്തിലധികം രൂപ മുടക്കി ഗവ. എൽപി ആന്റ് യുപി സ്കൂളിന് ഒരു ബസ് വാങ്ങി നൽകി. കുട്ടികളിൽ നിന്ന് ചെറിയ തുക ഫീസ് വാങ്ങുന്നതിനൊപ്പം ഇന്ധവും ഡ്രൈവറുടെ ശമ്പളവുമൊക്കെ പിടിഎ നൽകിവന്നു. എന്നാൽ വർഷാവർഷം ഫിറ്റ്നസ് പരിശോധന നടത്തണം. അതിന് മുന്നോടിയായി അറ്റകുറ്റപ്പണിക്ക് നല്ല തുക ചെലവാകും. അധ്യാപകരും പിടിഎയും ഇതുവരെ തുക കണ്ടെത്തി. എന്നാൽ കാലപ്പഴക്കംചെന്നപ്പോൾ അറ്റകുറ്റപ്പണിക്ക് വലിയ തുക വേണ്ടിവരുന്നു. അതിന് വഴിയില്ലാതായപ്പോൾ വാഹനം കട്ടപ്പുറത്തായി. സ്വകാര്യ വാഹനം വാടകയ്ക്ക് എടുത്താണിപ്പോൾ കുട്ടികളെ കൊണ്ടുവരുന്നത്. എന്നാൽ അത് ഭാരിച്ച ചിലവാണ്.

ആഴ്ചയിൽ ഇന്ധന ചിലവായി കുറ‌ഞ്ഞത് 5000 രൂപയെങ്കിലും വേണമെന്ന് പിടിഎ പ്രസിഡന്റ് ഹരി കൃഷ്ണൻ പറയുന്നു. സാധാരണക്കാരായ കുട്ടികൾ പഠിക്കുന്ന സ്ഥലത്ത് ഈ പണം തന്നെ കണ്ടെത്താൻ വലിയ ബുദ്ധിമുട്ടാണ്. എല്ലാവരുടെയും കൈയിൽ നിന്ന് പണം പിരിക്കാൻ കഴിയില്ലെന്നും അദ്ദേഹം കുട്ടിച്ചേർത്തു.

Related posts

‘മാപ്പില്ലാത്ത ക്രൂരത’; അജ്ഞാത വാഹനമിടിച്ച 9 വയസുകാരി 6 മാസമായി കോമയിൽ; പാതിവഴിയിൽ നിലച്ച് പൊലീസ് അന്വേഷണം

Aswathi Kottiyoor

സംഭരിക്കുന്ന നെല്ലിന് 2000 കിലോ പരിധി നിശ്ചയിച്ച് സപ്ലൈകോ; നെൽകർഷകർക്ക് തിരിച്ചടി, ആശങ്ക

Aswathi Kottiyoor

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം; ഗൂഢാലോചന ഉണ്ടെങ്കിൽ കണ്ടെത്തണം, തുടരന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്

Aswathi Kottiyoor
WordPress Image Lightbox