22.7 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • അന്ന് ആദ്യ ലേസർ നിയന്ത്രിത ബോംബ് വർഷിച്ച മലയാളി; ടൈഗർ കുന്നിലെ ഓപറേഷനെ കുറിച്ച് എയർ മാർഷൽ രഘുനാഥ് നമ്പ്യാർ
Uncategorized

അന്ന് ആദ്യ ലേസർ നിയന്ത്രിത ബോംബ് വർഷിച്ച മലയാളി; ടൈഗർ കുന്നിലെ ഓപറേഷനെ കുറിച്ച് എയർ മാർഷൽ രഘുനാഥ് നമ്പ്യാർ


ദില്ലി: കരസേനയും വ്യോമസേനയും നടത്തിയ സംയുക്ത നീക്കത്തിന് ഒടുവിലാണ് കാർഗിലിൽ ഇന്ത്യ വിജയക്കൊടി പാറിച്ചത്. പാകിസ്ഥാനുമേൽ ആദ്യ ലേസർ നിയന്ത്രിത ബോംബ് വർഷിച്ചത് ഒരു മലയാളിയാണ്. ഇന്ത്യയുടെ മൂന്ന് കമാൻഡുകൾക്ക് ചുക്കാൻ പിടിച്ച എയർ ചീഫ് മാർഷൽ രഘുനാഥ് നമ്പ്യാർ. ആ വീരചരിത്രം അദ്ദേഹം പങ്കുവച്ചു.

25 വർഷം മുൻപ് കാർഗിൽ യുദ്ധത്തിലെ ആ വലിയ ട്വിസ്റ്റ്. ടൈഗർ കുന്നിന് മുകളിൽ നിലയുറപ്പിച്ച ശത്രുവിനെ ഛിന്നഭിന്നമാക്കിയ ഓപ്പറേഷൻ. ഓർമ്മകൾ പിന്നിലേക്ക് പായുമ്പോൾ 65 വയസുകാരനിൽ നിന്ന് 39 വയസിലെ വിങ് കമാൻഡറായി രഘുനാഥ് നമ്പ്യാർ മാറും.

ഗ്വാളിയോറിലെ വ്യോമത്താവളത്തിലെ സേവനത്തിനിടെയാണ് യുദ്ധസംഘത്തിന്റെ ഭാഗമാകാനുള്ള ആ നിർദ്ദേശം രഘുനാഥ് നമ്പ്യാറിന് ലഭിക്കുന്നത്. വിളിയെത്തിയ രാത്രി പഞ്ചാബിലെ ആദംപൂർ വ്യോമത്താവളത്തിൽ. പിന്നീട് നടന്നത് വ്യോമസേനയുടെ സുവർണ്ണ ലിപികളിൽ എഴുതിയ ചരിത്രം. ലഡാക്ക് മേഖയിലെ മുൻതോഡാൽഡോയിലെ മഞ്ഞുമൂടിയ മലനിരകളിൽ അതിർത്തി കടന്ന് എത്തിയ പാക് സംഘത്തെ നമ്പ്യാരും സംഘവും തകർത്തു. നമ്മുടെ വ്യോമസേന പിന്നീട് പാകിസ്ഥാന് ഏല്പിച്ചത് തുടർച്ചയായ പ്രഹരങ്ങളാണ്.

Related posts

4 വയസുകാരിയുടെ കൈവിരലിന് പകരം നാവിൽ ശസ്ത്രക്രിയ, ചികിത്സാ പിഴവിൽ ഇന്ന് കുട്ടിയുടെ കുടുംബത്തിന്റെ മൊഴിയെടുക്കും

Aswathi Kottiyoor

ഗ്രോട്ടോ തീ വെച്ച് നശിപ്പിച്ച സംഭവത്തിൽ പ്രതിഷേധം ആളികത്തുന്നു.

Aswathi Kottiyoor

മരട് കൊട്ടാരം ക്ഷേത്രത്തിലെ വെടിക്കെട്ടിന് അനുമതിയില്ല; കാരണങ്ങൾ വിശദമാക്കി കളക്ടര്‍

Aswathi Kottiyoor
WordPress Image Lightbox