25.7 C
Iritty, IN
October 18, 2024
  • Home
  • Uncategorized
  • സംസ്ഥാനത്ത് ഇന്ന് മുതൽ മഴ ദുർബലമാകുമെന്ന് കാലാവസ്ഥാ വകുപ്പ്
Uncategorized

സംസ്ഥാനത്ത് ഇന്ന് മുതൽ മഴ ദുർബലമാകുമെന്ന് കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ മഴ ദുർബലമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യത മുൻനിർത്തി കണ്ണൂർ, കാസർകോട് ജില്ലകളിൽ മാത്രമാണ് ഇന്ന് യെല്ലോ മുന്നറിയിപ്പ് ഉള്ളത്. നാളെ മുതൽ ഒരു ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. വടക്കൻ കേരള മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ നിലനിന്നിരുന്ന ന്യൂനമർദ്ദ പാത്തിയുടെ സ്വാധീനവും കുറയുന്നതോടെയാണ് മഴ കുറയുന്നത്. അതേസമയം, മഴ കുറഞ്ഞെങ്കിലും ഉയർന്ന തിരമാലക്കും കടലാക്രമണത്തിനുമുള്ള സാധ്യത തുടരുന്നതിനാൽ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് ഇപ്പോഴും തുടരുകയാണ്.

Related posts

സിദ്ധാര്‍ത്ഥന്റെ മരണത്തെ തുടര്‍ന്ന് അടച്ചിട്ട പൂക്കോട് വെറ്ററിനറി കോളജ് നാളെ തുറക്കും

Aswathi Kottiyoor

Chiramel Foundation’ YMCA യുമായി ചേർന്ന് നടത്തുന്ന Hunger hunt പദ്ധതിയുടെ രണ്ടാം ഘട്ടം കേരളത്തിലെ 400ഓളം അഗതി മന്ദിരങ്ങളിൽ

Aswathi Kottiyoor

*ജില്ലയിലെ 3000ത്തിലേറെ പ്ലസ് വൺ വിദ്യാർഥികൾക്ക് സീറ്റ് എവിടെ എന്ന വിഷയത്തിൽ DDE ഓഫീസിനു മുമ്പിൽ കണ്ണൂർ ജില്ലാ വെൽഫെയർ പാർട്ടി-ഫ്രറ്റേണിറ്റി പ്രതിഷേധ മതിൽ സംഘടിപ്പിച്ചു.*

Aswathi Kottiyoor
WordPress Image Lightbox