തിരുവനന്തപുരം: സംസ്ഥാനത്ത് പക്ഷിപ്പനി ആശങ്ക ഒഴിയുന്നുവെന്ന് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. രോഗബാധിത മേഖലകളിൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നില്ലെന്നും വൈറസ് വ്യാപനം കുറയുകയാണെന്നും മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 2025 മാർച്ച് വരെ പക്ഷിവളർത്തലിന് നിരോധനം ഏർപ്പെടുത്തണമെന്ന വിദഗ്ധ സമിതിയുടെ ശുപാർശ നിലവിലെ സാഹചര്യത്തിൽ നടപ്പാക്കേണ്ടിവരില്ലെന്നും മന്ത്രി വ്യക്തമാക്കി.