29.9 C
Iritty, IN
September 17, 2024
  • Home
  • Uncategorized
  • ‘കാവൽ കരുതൽ’; പൊലീസുകാരുടെ ഔദ്യോഗികവും വ്യക്തിപരവുമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ പദ്ധതി, 7 ദിവസത്തിൽ തീർപ്പ്
Uncategorized

‘കാവൽ കരുതൽ’; പൊലീസുകാരുടെ ഔദ്യോഗികവും വ്യക്തിപരവുമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ പദ്ധതി, 7 ദിവസത്തിൽ തീർപ്പ്

തിരുവനന്തപുരം: പൊലീസുകാരുടെ ഔദ്യോഗികവും മാനസികവുമായ പ്രശ്നങ്ങൾ പരിഹരിക്കാൻ പുതിയ പദ്ധതി. ‘കാവൽ കരുതൽ’ എന്നാണ് പദ്ധതിയുടെ പേര്. സ്റ്റേഷൻ മുതൽ എഡിജിപിയുടെ ഓഫീസിൽ വരെ പ്രശ്നപരിഹാരത്തിന് കമ്മിറ്റികൾ രൂപീകരിക്കും ‘ഇൻ പേഴ്സണ്‍’ എന്ന പേരിൽ ക്രമസമാധാന ചുമതലയുള്ള എർഡിജിപിക്ക് നേരിട്ടും പൊലിസുകാർക്കോ ബന്ധുക്കൾക്കോ പരാതികൾ നൽകാം.

പൊലീസ് ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളുടെയും ഔദ്യോഗികവും വ്യക്തിപരവും സർവ്വീസ് സംബന്ധവുമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയാണ് ലക്ഷ്യം. ഇതിലൂടെ മെച്ചപ്പെട്ട ജോലി സാഹചര്യം ഉറപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് സർക്കുലറിൽ പറയുന്നു. എല്ലാ പൊലീസ് സ്റ്റേഷനുകളിലും സ്റ്റേഷൻ ഹൌസ് ഓഫീസറുടെ നേതൃത്വത്തിൽ സ്റ്റേഷൻ റൈറ്റർ, വനിതാ പൊലീസ്, സ്റ്റേഷൻ സ്പെഷ്യൽ ബ്രാഞ്ച് പൊലീസ് ഉദ്യോഗസ്ഥൻ, പൊലീസ് സംഘടനാ പ്രതിനിധി എന്നിവർ ഉള്‍പ്പെട്ട കമ്മിറ്റിയാണ് രൂപീകരിക്കുക. എല്ലാ വെള്ളിയാഴ്ചയും യോഗം ചേരണം. ഈ യോഗത്തിൽ പരാതികള്‍ ഉന്നയിക്കാം. അന്ന് തന്നെ തീർപ്പാക്കാൻ കഴിയുന്നവ ആണെങ്കിൽ 24 മണിക്കൂറിനുള്ളിൽ തീർപ്പാക്കണം. പരമാവധി ഏഴ് ദിവസത്തിനുള്ളിൽ പരാതി തീർപ്പാക്കണം.

സ്റ്റേഷൻ തലത്തിൽ തീർപ്പാക്കാൻ കഴിയാത്ത പരാതികൾ ജില്ലാ പൊലീസ് മേധാവിക്ക് അയക്കണം. ലഭിച്ച പരാതികളുടെയും സ്വീകരിച്ച നടപടികളുടെയും വിശദാംശങ്ങൾ ക്രമസമാധാന ചുമതലയുള്ള എർഡിജിപിയെ അറിയിക്കുകയും വേണം.

Related posts

രാഷ്ട്രപതിഭവന്‍ മാര്‍ച്ചിനിടെ രാഹുല്‍ ഗാന്ധിയെ കസ്റ്റഡിയിലെടുത്ത് ഡല്‍ഹി പോലീസ്…

Aswathi Kottiyoor

വിവാദങ്ങൾക്കിടെ കല്യാണ വീട്ടിൽ കണ്ടുമുട്ടി ഇ.പിയും കെ സുധാകരനും; ചിരിച്ച് കൈകൊടുത്ത് കുശലം പറഞ്ഞ് പിരിഞ്ഞു

Aswathi Kottiyoor

കേരളത്തെ ഭിന്നശേഷി സൗഹൃദമാക്കുന്നതിനുള്ള നടപടി ത്വരിതപ്പെടുത്തണം: മന്ത്രി ഡോ. ആർ. ബിന്ദു

Aswathi Kottiyoor
WordPress Image Lightbox