22.7 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • ‘ജയിലിൽ കഴിയുന്ന അരവിന്ദ് കെജ്രിവാളിനെ വധിക്കാൻ ഗൂഢാലോചന’, ആരോപണവുമായി ആംആദ്മി പാർട്ടി
Uncategorized

‘ജയിലിൽ കഴിയുന്ന അരവിന്ദ് കെജ്രിവാളിനെ വധിക്കാൻ ഗൂഢാലോചന’, ആരോപണവുമായി ആംആദ്മി പാർട്ടി

ദില്ലി : മദ്യനയക്കേസിൽ ജയിലിൽ കഴിയുന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ വധിക്കാൻ ഗൂഡാലോചനയെന്ന ആരോപണവുമായി ആം ആദ്മി പാർട്ടി. ജയിലിലിട്ട് പീഡിപ്പിച്ച് കെജ്രിവാളിന്റെ ആരോഗ്യം തകർക്കുകയാണ് ബിജെപി ലക്ഷ്യമെന്നും എഎപി എംപി സജ്ഞയ് സിംഗ് ആരോപിച്ചു. കെജ്രിവാൾ കൃത്യമായി മരുന്നും ഭക്ഷണവും കഴിക്കുന്നില്ലെന്നും ഇതിന്റെ കാരണം കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് ദില്ലി ലെഫ്. ഗവർണർ ചീഫ് സെക്രട്ടറിക്ക് കത്തയച്ചതിന് പിന്നാലെയാണ് എഎപിയുടെ പുതിയ ആരോപണം.

മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ജയിലിൽ കൃത്യമായി മരുന്നും ഭക്ഷണവും കഴിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദില്ലി ലഫ് ​ഗവർണർ ചീഫ് സെക്രട്ടറിക്ക് കത്തയച്ചത്. ഭക്ഷണം കഴിക്കാതിരിക്കാൻ കാരണം എന്തെന്ന് പരിശോധിക്കണമെന്നും, ഭക്ഷണവും മരുന്നും കൃത്യമായി കഴിക്കാൻ ജയിൽ സൂപ്രണ്ട് കെജ്രിവാളിനോട് നിർദേശിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. കെജ്രിവാളിന്റെ ശാരീരിക അവസ്ഥ കർശനമായി നിരീക്ഷിക്കാനും നിർദേശിക്കുന്നുണ്ട്. എന്നാൽ കെജ്രിവാളിന്റെ ആരോ​ഗ്യ പ്രശ്നങ്ങൾ മറച്ചുവയ്ക്കാനാണ് ​ഗവർണറുടെ ശ്രമമെന്നും, എല്ലാം ജനങ്ങൾക്ക് മുന്നിൽ വെളിപ്പെട്ടെന്നും ആംആദ്മി പാർട്ടി പ്രതികരിച്ചു.

Related posts

യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചു, ഭാര്യയെ വീഡിയോ കാൾ വിളിച്ച് ഭീഷണിപ്പെടുത്തി, 2പേര്‍ പിടിയിൽ

Aswathi Kottiyoor

മക്കൾക്കും ഭാര്യയ്ക്കുമൊപ്പം നടക്കുന്നതിനിടയിൽ നദിയിൽ വീണ 40കാരനെ മുതല പിടിച്ചു

Aswathi Kottiyoor

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഏഴു ജില്ലകളില്‍ യെലോ അലര്‍ട്ട്

Aswathi Kottiyoor
WordPress Image Lightbox