23.5 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • കേന്ദ്ര ബജറ്റിലേക്ക് ഉറ്റുനോക്കി ഈ ഓഹരികൾ; നേട്ടങ്ങളോ, കോട്ടങ്ങളോ, നിക്ഷേപകർ അറിയേണ്ടതെല്ലാം
Uncategorized

കേന്ദ്ര ബജറ്റിലേക്ക് ഉറ്റുനോക്കി ഈ ഓഹരികൾ; നേട്ടങ്ങളോ, കോട്ടങ്ങളോ, നിക്ഷേപകർ അറിയേണ്ടതെല്ലാം


ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കാനിരിക്കുന്ന കേന്ദ്ര ബജറ്റ് പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ് ഓഹരി വിപണികൾ. ധനക്കമ്മി മാനേജ്‌മെന്റ്, മൂലധനച്ചെലവ്, സാമൂഹിക ചെലവുകൾ എന്നിവ സർക്കാർ എങ്ങനെ കൈകാര്യം ചെയ്യുമെന്നത് വിപണിയെ സംബന്ധിച്ചിടത്തോളം നിർണായകമാണ്. ബജറ്റിലെ പ്രഖ്യാപനങ്ങൾ നേരിട്ട് സ്വാധീനിക്കുന്ന ഓഹരികളും മേഖലകളും ഏതൊക്കെയായിരിക്കുമെന്ന് പരിശോധിക്കാം.

മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡ്, ഹീറോ മോട്ടോകോർപ്പ്, ഐടിസി, റിലയൻസ് ഇൻഡസ്ട്രീസ്, പവർ ഗ്രിഡ്, എൻടിപിസി എന്നിവയെ ബജറ്റ് പ്രഖ്യാപനങ്ങൾ നേരിട്ട് സ്വാധീനിക്കും. സംഘ്വി മൂവേഴ്‌സ്, ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡ്, ഭാരത് ഫോർജ്, വിഎ ടെക് വാബാഗ്, ലാർസൻ ആൻഡ് ടൂബ്രോ, ഡിഎൽഎഫ്, അംബുജ സിമന്റ്സ്, പിഎഫ്‌സി, ഇർക്കോൺ ഇന്റർനാഷണൽ എന്നിവയും ബജറ്റിനെ ഉറ്റുനോക്കുകയാണ്.
നികുതിയിളവുകൾ, നികുതി സ്ലാബുകളുടെ വിപുലീകരണം, അല്ലെങ്കിൽ സെക്ഷൻ 80 സി പ്രകാരം നികുതി ലാഭിക്കുന്നതിനുള്ള നിക്ഷേപങ്ങളുടെ പരിധിയിലെ വർദ്ധന എന്നിവയിൽ നിന്ന് എഫ്എംസിജി സ്ഥാപനങ്ങളായ ഡാബർ ഇന്ത്യ, ഹിന്ദുസ്ഥാൻ യുണിലിവർ, ഗോദ്‌റെജ് കൺസ്യൂമർ, നെസ്‌ലെ ഇന്ത്യ എന്നിവയ്ക്ക് പ്രയോജനം ലഭിച്ചേക്കാം.
സിഗരറ്റുകളുടെയും പുകയില ഉൽപന്നങ്ങളുടെയും എക്സൈസ് തീരുവ വർധിപ്പിക്കുന്നത് ഐടിസി, ഗോഡ്ഫ്രെ ഫിലിപ്സ് തുടങ്ങിയ സിഗരറ്റ് നിർമ്മാതാക്കളെ പ്രതികൂലമായി ബാധിക്കും.

ബജറ്റ് ഏതൊക്കെ ഓഹരികളെ സ്വാധീനിക്കും?

മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡ്, ഹീറോ മോട്ടോകോർപ്പ്, ഐടിസി, റിലയൻസ് ഇൻഡസ്ട്രീസ്, പവർ ഗ്രിഡ്, എൻടിപിസി എന്നിവയെ ബജറ്റ് പ്രഖ്യാപനങ്ങൾ നേരിട്ട് സ്വാധീനിക്കും. സംഘ്വി മൂവേഴ്‌സ്, ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡ്, ഭാരത് ഫോർജ്, വിഎ ടെക് വാബാഗ്, ലാർസൻ ആൻഡ് ടൂബ്രോ, ഡിഎൽഎഫ്, അംബുജ സിമന്റ്സ്, പിഎഫ്‌സി, ഇർക്കോൺ ഇന്റർനാഷണൽ എന്നിവയും ബജറ്റിനെ ഉറ്റുനോക്കുകയാണ്.

എഫ്എംസിജി മേഖല: നികുതിയിളവുകൾ, നികുതി സ്ലാബുകളുടെ വിപുലീകരണം, അല്ലെങ്കിൽ സെക്ഷൻ 80 സി പ്രകാരം നികുതി ലാഭിക്കുന്നതിനുള്ള നിക്ഷേപങ്ങളുടെ പരിധിയിലെ വർദ്ധന എന്നിവയിൽ നിന്ന് എഫ്എംസിജി സ്ഥാപനങ്ങളായ ഡാബർ ഇന്ത്യ, ഹിന്ദുസ്ഥാൻ യുണിലിവർ, ഗോദ്‌റെജ് കൺസ്യൂമർ, നെസ്‌ലെ ഇന്ത്യ എന്നിവയ്ക്ക് പ്രയോജനം ലഭിച്ചേക്കാം. സിഗരറ്റുകളുടെയും പുകയില ഉൽപന്നങ്ങളുടെയും എക്സൈസ് തീരുവ വർധിപ്പിക്കുന്നത് ഐടിസി, ഗോഡ്ഫ്രെ ഫിലിപ്സ് തുടങ്ങിയ സിഗരറ്റ് നിർമ്മാതാക്കളെ പ്രതികൂലമായി ബാധിക്കും.

പ്രതിരോധം, റെയിൽവേ, അടിസ്ഥാന സൗകര്യങ്ങൾ: പ്രതിരോധ മൂലധനച്ചെലവുകൾക്കുള്ള വിഹിതം വർദ്ധിപ്പിക്കുന്നത് ഭാരത് ഇലക്ട്രോണിക്സ് , ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് തുടങ്ങിയ ഓഹരികൾക്ക് അനുകൂലമായിരിക്കും, എന്നാൽ റെയിൽവേ അടിസ്ഥാന സൗകര്യങ്ങളിലുള്ള ഉയർന്ന മൂലധന ചെലവ് ആർവിഎൻഎൽ , ടീഠാഗഢ്, ഇർക്കോൺ, ബി.ഇ.എം.എൽ തുടങ്ങിയ ഓഹരികൾക്ക് ഗുണം ചെയ്യും.

നിയമപരമായ മുന്നറിയിപ്പ്: മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ, വ്യാപാര നിര്‍ദേശമല്ല, ലഭ്യമായ വിവരങ്ങള്‍ മാത്രമാണ്. നിക്ഷേപകര്‍ സ്വന്തം ഉത്തരവാദിത്തത്തില്‍ തീരുമാനങ്ങളെടുക്കുക. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. നിക്ഷേപിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട രേഖകള്‍ കൃത്യമായി വായിച്ച് മനസിലാക്കുക.

Related posts

തൃപ്പൂണിത്തുറയിൽ റോഡിൽ വെച്ച് ഭാര്യയെ വെട്ടിപ്പരിക്കേൽപിച്ച് ഭർത്താവ്

Aswathi Kottiyoor

രാത്രി ബൈക്കിലെത്തി യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമം; സഹോദരങ്ങള്‍ അറസ്റ്റില്‍

Aswathi Kottiyoor

കണ്ണൂരിൽ കൊലക്കേസ് പ്രതികളായ കൂടുതൽ പേർ കൊല്ലപ്പെടുകയോ മരിക്കുകയോ ചെയ്തിട്ടുണ്ട്; സിപിഎമ്മിനെ പിടിവിടാതെ ഷാജി

Aswathi Kottiyoor
WordPress Image Lightbox