22.5 C
Iritty, IN
September 8, 2024
  • Home
  • Uncategorized
  • ഭക്ഷണം കഴിച്ചാണ് ഞങ്ങൾ പിരിഞ്ഞത്, അവസാനം ഫോണിൽ സംസാരിച്ചതും എന്നോടായിരുന്നു; അർ‍​ജുന്റെ സുഹൃത്ത്
Uncategorized

ഭക്ഷണം കഴിച്ചാണ് ഞങ്ങൾ പിരിഞ്ഞത്, അവസാനം ഫോണിൽ സംസാരിച്ചതും എന്നോടായിരുന്നു; അർ‍​ജുന്റെ സുഹൃത്ത്

കോഴിക്കോട്: അർജുൻ ഷിരൂരിലെത്തി കാണാതാവുന്നതിന് മുൻപ് ഫോണിൽ സംസാരിച്ചിരുന്നതായി അർജുന്റെ സുഹ്യത്ത് സമീർ. അർജുനും താനും ഒരുമിച്ചാണ് ബൽഗാമിൽ പോകുന്നത്. ഞായറാഴ്ച അർജുനുണ്ടാക്കിയ ഭക്ഷണം കഴിച്ചാണ് തങ്ങൾ പിരിഞ്ഞതെന്നും സമീർ പറഞ്ഞു. എട്ടുവർഷമായി മാങ്കാവിൽ അർജുനൊപ്പം ലോറിത്തൊഴിലാളിയായി ജോലി ചെയ്യുകയാണ് സമീർ.

ബൽഗാമിൽനിന്ന് എടവണ്ണയിലേക്കുള്ള യാത്രയ്ക്കിടെയാണ് അർജുനുമായി ഫോണിൽ സംസാരിച്ചത്. പയ്യോളിയിൽ ട്രാഫിക്‌ ബ്ലോക്കിൽ കുടുങ്ങിക്കിടക്കുമ്പോഴാണ് സംസാരിച്ചത്. രണ്ടുമണിക്ക് തുടങ്ങിയ ഫോൺസംഭാഷണം പുലർച്ചെ 3.10നാണ് അവസാനിച്ചത്. ഉറങ്ങാൻ പോകുകയാണെന്ന് പറഞ്ഞാണ് അർജുൻ ഫോൺ വെച്ചത്. ‍ജൂലൈ 16ന് അഞ്ചരയോടെ താൻ എടവണ്ണയിലെത്തി തടിയിറക്കിയതായും സമീർ പറഞ്ഞു.

ചൊവ്വാഴ്ച പുറപ്പെട്ടാൽ അർജുൻ ബുധനാഴ്ചയോടെ തിരിച്ചെത്തേണ്ടതായിരുന്നു. കേരളത്തിൽ നിന്നും പോകുന്ന മിക്ക ലോറി ഡ്രൈവർമാരും ഭക്ഷണംകഴിക്കുകയും വിശ്രമിക്കുകയും ചെയ്യുന്ന ഒരു കടയുണ്ട്. ഷിരൂരിൽ തന്നെ താമസിക്കുന്ന ലക്ഷ്മണൻ എന്ന ആളുടെ കടയാണ് അത്. കുന്നിടിഞ്ഞാണ് ലക്ഷ്മണന്റെ കടയടക്കം മണ്ണിനടിയിൽപ്പെട്ടത്. ആ സമയം കടയിലുണ്ടായവർ മണ്ണിനടിയിൽ പെടുകയായിരുന്നു.

കടയുടെ ഒരു ഭാ​​ഗത്തായി സ്ഥിതി ചെയ്യുന്ന ഗംഗാവാലിപ്പുഴയിൽ തുരുത്തുപോലെ രൂപപ്പെട്ടിരിക്കുകയാണെന്നും സമീർ പറഞ്ഞു. ലോഡെടുക്കാൻ ആദ്യം സമീറാണ് പോയത്. അർജുൻ വരുന്നതിന് മുന്നേ തിരിച്ചു വരുകയും ചെയ്തു. ദിവസത്തിൽ കുറഞ്ഞത് അഞ്ചു തവണയെങ്കിലും അര്‍ജുന്‍ വിളിക്കാറുള്ളതാണ്. അവൻ വേ​ഗം തിരിച്ചെത്തണമെന്നാണ് പ്രാർഥനയെന്നും സമീർ കൂട്ടിച്ചേർത്തു.

അതേ സമയം അര്‍ജുനായുള്ള തെരച്ചില്‍ ഇന്നും തുടരുകയാണ്. എന്‍ഡിആര്‍എഫിന്റെയും നേവിയുടെയും നേതൃത്വത്തിലാണ് തെരച്ചില്‍ നടക്കുന്നത്. ബെംഗളൂരുവില്‍ നിന്ന് റഡാര്‍ എത്തിച്ച് പരിശോധന നടത്തും. എന്നാല്‍ പ്രതികൂല കാലാവസ്ഥ രക്ഷാദൗത്യത്തിന് വെല്ലുവിളിയാകുന്നുണ്ട്. ഷിരൂരില്‍ മഴ തുടരുകയാണ്. പ്രദേശത്ത് വീണ്ടും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്.

ഇക്കഴിഞ്ഞ 16ന് രാവിലെ ബെലെഗാവിയില്‍ നിന്ന് മരം കയറ്റി വരികെ കര്‍ണാടക-ഗോവ അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന പന്‍വേല്‍-കന്യാകുമാരി ദേശീയ പാതയിലായിരുന്നു അപകടമുണ്ടായത്. കനത്തമഴ വെല്ലുവിളിയായതോടെയായിരുന്നു ഇന്നലെ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചത്. രാത്രി രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണെന്ന് ഉത്തര കന്നഡ പി എം നാരായണ അറിയിച്ചു.

തടി കയറ്റിവരുന്ന ലോറിയുടെ ഡ്രൈവറാണ് അര്‍ജുന്‍. ഈ മാസം എട്ടിനാണ് അര്‍ജുന്‍ കര്‍ണാടകയിലേക്ക് പോയത്. അപകടം നടന്നയിടത്ത് ഒരു ചായക്കട ഉണ്ടായിരുന്നതായും അവിടെ ചായ കുടിക്കാന്‍ ഇറങ്ങിയവര്‍ അപകടത്തില്‍പ്പെട്ടിരുന്നതായും പ്രദേശവാസികള്‍ പറഞ്ഞിരുന്നു. വാഹനത്തിന്റെ ജിപിഎസ് സിഗ്‌നല്‍ അവസാനമായി ലഭിച്ചത് മണ്ണിടിച്ചില്‍ നടന്നയിടത്താണ്. മണ്ണിനടിയില്‍ ലോറിയും അര്‍ജുനും ഉണ്ടാകുമെന്നാണ് പ്രതീക്ഷ. മണ്ണും കല്ലും കടക്കാന്‍ ഇടയില്ലാത്ത തരത്തില്‍ സുരക്ഷാ സംവിധാനങ്ങളേറെയുള്ള കാബിനാണ് വാഹനത്തിനുള്ളത്.

അര്‍ജുന്‍ മണ്ണിനടിയില്‍ അകപ്പെട്ടിട്ടുണ്ടെന്ന സംശയം ഉള്ളപ്പോഴും മൂന്ന് ദിവസമായി തിരച്ചില്‍ മന്ദഗതിയിലായിരുന്നു. സംഭവത്തില്‍ അടിയന്തര ഇടപെടലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചീഫ് സെക്രട്ടറി ഡോ. വി വേണുവിന് നിര്‍ദേശം നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ചീഫ് സെക്രട്ടറി സംഭവസ്ഥലത്തെ ജില്ലാ കളക്ടറുമായും പൊലീസ് സൂപ്രണ്ടുമായും നിരന്തരം ബന്ധപ്പെടുന്നുണ്ട്. ലോറി ഗംഗാവലിപ്പുഴയിലേക്ക് വീണിരിക്കാമെന്ന സംശയത്തില്‍ നേവി നടത്തിയ തിരച്ചിലില്‍ വാഹനം കണ്ടെത്താനായില്ല. വാഹനം പുഴയിലേക്ക് മറിഞ്ഞിട്ടില്ലെന്നാണ് അനുമാനം.

Related posts

കൊല്ലം ആശ്രാമത്ത് സൈക്കിൾ യാത്രികനായ വയോധികൻ കാർ തട്ടി മരിച്ചത് കൊലപാതകമാണെന്ന് പൊലീസ്

Aswathi Kottiyoor

കെജ്‌രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധം ശക്തമാക്കി എഎപി; പ്രധാനമന്ത്രിയുടെ വസതി വളയാന്‍ ആഹ്വാനം

Aswathi Kottiyoor

പതിനാലുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 53 വർഷം കഠിന തടവ്

Aswathi Kottiyoor
WordPress Image Lightbox