യുവാക്കൾക്കും സ്‌കൂൾ, കോളജ് വിദ്യാർഥികൾക്കുമിടയിൽ മങ്കട കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപന നടത്തുന്നുവെന്ന വിവരത്തെ തുടർന്ന് ദിവസങ്ങളായി ഇരുവരും എക്‌സൈസ് നിരീക്ഷണത്തിലായിരുന്നു. പെരിന്തൽമണ്ണ എക്‌സൈസ് ഇൻസ്‌പെക്ടർ എം യൂനുസ്, കമ്മിഷണർ സ്‌ക്വാഡ് അംഗങ്ങളായ ഇൻസ്‌പെക്ടർ ടി ഷിജു മോൻ, അസിസ്റ്റന്റ് ഇൻസ്‌പെക്ടർ കെ രാമൻ കുട്ടി, പ്രിവന്റീവ് ഓഫിസർ അബ്ദുൽ റഫീഖ്, സിവിൽ എക്‌സൈസ് ഓഫിസർമാരായ സി തേജസ്, അച്യുതൻ, ഷഹദ് ശരീഫ്, വനിതാ സിവിൽ ഓഫിസർമാരായ കെ സിന്ധു, ലിൻസി എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്. തൊഴിലിനെത്തി ലഹരി വിൽപന തൊഴിലാക്കിയ ഇതര സംസ്ഥാനക്കാരെ കണ്ടെത്തുന്നതിനായി ശക്തമായ പരിശോധന അടുത്ത ദിവസങ്ങളിലും തുടരുമെന്ന് എക്‌സൈസ് അധികൃതർ അറിയിച്ചു.
- Home
- Uncategorized
- ദിവസങ്ങളോളം നിരീക്ഷണം; ഒടുവിൽ ഹെറോയിനുമായി ഇതര സംസ്ഥാനക്കാരായ യുവാവും യുവതിയും എക്സൈസ് പിടിയിൽ