25 C
Iritty, IN
November 23, 2024
  • Home
  • Uncategorized
  • റെക്കോർഡ് വിലയിൽ നിന്നും കുത്തനെ താഴേക്ക്; സ്വർണവിലയിൽ ഇടിവ് തുടരുന്നു
Uncategorized

റെക്കോർഡ് വിലയിൽ നിന്നും കുത്തനെ താഴേക്ക്; സ്വർണവിലയിൽ ഇടിവ് തുടരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില കുറയുന്നത്. സർവ്വകാല റെക്കോർഡിലെത്തിയ സ്വർണവില ഇന്നലെ ഇടിയുകയായിരുന്നു. പവൻ ഇന്ന് 360 രൂപ കുറഞ്ഞു. ഇന്നലെ 120 രൂപ കുറഞ്ഞിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണിവില 54520 രൂപയാണ്.

രണ്ട് ദിവസംകൊണ്ട് 480 രൂപയാണ് കുറഞ്ഞത്. ബുധനാഴ്ച സ്വർണവില ഒറ്റയടിക്ക് 720 രൂപ വർധിച്ച് 55,000 ത്തിലേക്ക് എത്തിയിരുന്നു. നിക്ഷേപകർ ഉയർന്ന വിലയിൽ ലാഭം എടുത്തതോടെ വില ഇടിയുകയായിരുന്നു. ഒപ്പം യുഎസ് ഡോളർ ശക്തി പ്രാപിച്ചതും സ്വർണ വില കുറയുന്നതിന് കാരണമായി. യുഎസ് ട്രഷറി വരുമാനം 25% വർധിച്ചതിനാൽ ഡോളറിന്റെ ഡിമാൻഡ് വർധിച്ചിട്ടുണ്ട്. എല്ലാ ചൈന ഉൽപന്നങ്ങൾക്കും 60% തീരുവ ചുമത്തുമെന്ന ട്രംപിൻ്റെ പ്രഖ്യാപനവും ഡോളറിന് കരുത്ത് നൽകിയിട്ടുണ്ട്. ഇതോടെ അന്താരാഷ്ട്ര സ്വർണ്ണവില 2425 ഡോളറിലേക്ക് എത്തിയിട്ടുണ്ട്.

വിപണിയിൽ ഇന്ന് ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 6815 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5660 രൂപയാണ്. വെള്ളിയുടെ വിലയും കുറഞ്ഞു. ഒരു രൂപ കുറഞ്ഞ് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 97 രൂപയായി.

Related posts

ഫാഷന്‍ ഡിസൈനിങ് ടെക്നോളജി ഡിപ്ലോമ*

Aswathi Kottiyoor

നവജാത ശിശുവിന് വാക്സീന്‍ മാറി നല്‍കിയതിൽ കുറ്റക്കാര്‍ക്കെതിരെ നടപടി: ആരോഗ്യമന്ത്രി

Aswathi Kottiyoor

മാങ്കോട് സർക്കാർ സ്കൂളിൽ നിന്നും 6 ലാപ്ടോപ്പുകൾ കാണാനില്ല, പഴയ 8 എണ്ണം കള്ളൻമാർ തൊട്ടില്ല; ദുരൂഹത, അന്വേഷണം

Aswathi Kottiyoor
WordPress Image Lightbox