22.5 C
Iritty, IN
September 8, 2024
  • Home
  • Uncategorized
  • തകർത്ത് പെയ്യുമ്പോഴും കണക്കിൽ കുറവ്, സംസ്ഥാനത്ത് മഴക്കുറവ് തന്നെ, ഒരു ജില്ലയിൽ മാത്രം അധിക മഴ
Uncategorized

തകർത്ത് പെയ്യുമ്പോഴും കണക്കിൽ കുറവ്, സംസ്ഥാനത്ത് മഴക്കുറവ് തന്നെ, ഒരു ജില്ലയിൽ മാത്രം അധിക മഴ

തിരുവനന്തപുരം: കാലവർഷം ശക്തമായി പെയ്യുമ്പോഴും ഇതുവരെയുള്ള കണക്കുപ്രകാരം സംസ്ഥാനത്ത് 12 ശതമാനം മഴക്കുറവ്. 1043.7 മില്ലി മീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 922.6 മില്ലി മീറ്ററാണ് ലഭിച്ചത്. ജൂണിലെ മഴക്കുറവ് കാരണമാണ് സംസ്ഥാനത്തൊട്ടാകെ മഴക്കുറവുണ്ടാകാൻ കാരണം. എറണാകുളം, ഇടുക്കി, വയനാട് ജില്ലകളിലാണ് ഏറ്റവും കൂടുതൽ മഴക്കുറവ് രേഖപ്പെടുത്തിയത്. എറണാകുളത്ത് 26 ശതമാനവും ഇടുക്കിയിൽ 28 ശതമാനവുമാണ് മഴക്കുറവ്. വയനാട്ടിൽ 24 ശതമാനം കുറവും രേഖപ്പെടുത്തി. ജൂൺ ഒന്ന് മുതൽ ജൂലൈ 18 വരെയുള്ള കണക്കാണ് പുറത്തുവിട്ടത്. ഇതുവരെ കണ്ണൂരാണ് ഏറ്റവും കൂടുതൽ മഴ പെയ്തത്. കണ്ണൂരിൽ 12 ശതമാനം അധികം മഴ പെയ്തു. ഇതുവരെ 1595.5 മില്ലി മീറ്റർ മഴയാണ് കണ്ണൂരിൽ പെയ്തത്. 11 ജില്ലകളിലും സാധാരണ നിലയിൽ മഴ ലഭിച്ചു.

Related posts

കെ സ്മാർട്ട് വരുന്നു തദ്ദേശ സ്വയംഭരണ സ്ഥാപന സേവനങ്ങൾ നവംബർ ഒന്ന് മുതൽ ഓൺലൈനാവും : മന്ത്രി എം ബി രാജേഷ്

Aswathi Kottiyoor

കൊച്ചിയില്‍ കെഎസ്‌യു മാര്‍ച്ചില്‍ സംഘര്‍ഷം, കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരുതല്‍ തടങ്കലില്‍

Aswathi Kottiyoor

പത്തനംതിട്ടയില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവ് അറസ്റ്റില്‍

Aswathi Kottiyoor
WordPress Image Lightbox