21.6 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • ‘കൂട്ടുകാരുടെ കൂടെ ട്രൂത്ത് ഓർ ഡെയ‍ർ കളി, അവ‍ർക്ക് മുന്നിൽ നഗ്നയാകാൻ ആവശ്യം’; ഭർത്താവിനെതിരെ യുവതിയുടെ പരാതി
Uncategorized

‘കൂട്ടുകാരുടെ കൂടെ ട്രൂത്ത് ഓർ ഡെയ‍ർ കളി, അവ‍ർക്ക് മുന്നിൽ നഗ്നയാകാൻ ആവശ്യം’; ഭർത്താവിനെതിരെ യുവതിയുടെ പരാതി


അഹമ്മദാബാദ്: ഭര്‍ത്താവിനെതിരെ ഗുരുതര ഗാര്‍ഹിക പീഡന പരാതിയുമായി സിനിമയിൽ വിഷ്വൽ ഇഫക്റ്റ് ആര്‍ട്ടിസ്റ്റ് ആയി പ്രവര്‍ത്തിക്കുന്ന യുവതി. അഞ്ച് വര്‍ഷം നീണ്ട ദാമ്പത്യ ജീവിതത്തില്‍ ഭര്‍ത്താവ് ക്രൂരമായി പെരുമാറുകയാണെന്നാണ് യുവതി ഗുജറാത്തിലെ അദാലജ് പൊലീസില്‍ നല്‍കിയ പരാതിയിൽ പറയുന്നത്. ഒരു അന്താരാഷ്ട്ര എയർലൈനിലെ പൈലറ്റ് ആണ് ഭര്‍ത്താവ്.

സുഹൃത്തുക്കളുടെ മുന്നിൽ വെച്ച് ഭര്‍ത്താവ് വസ്ത്രങ്ങള്‍ അഴിച്ചുമാറ്റാൻ ആവശ്യപ്പെടുകയും വിസമ്മതിച്ചപ്പോൾ മർദിക്കുകയും ചെയ്തതായി പരാതിക്കാരിയായ 35 കാരി ആരോപിച്ചു. ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നിന്നുള്ളവരാണ് ദമ്പതികൾ. എട്ട് വര്‍ഷമായി പരസ്പരം അറിയാവുന്ന ഇരുവരും പ്രണയിച്ച ശേഷമാണ് വിവാഹിതരായത്.
2019 ൽ കൊൽക്കത്തയിലേക്കും പിന്നീട് മുംബൈയിലേക്കും അവര്‍ താമസം മാറി. വിഎഫ്എക്സ് ആര്‍ട്ടിസ്റ്റായി ഇതിനിടെ യുവതി വിവിധ സിനിമകളിൽ പ്രവർത്തിച്ചു. 2019ല്‍ വിവാഹിതരായതിന് ശേഷമാണ് ഇരുവരും മുംബൈയിലേക്ക് താമസം മാറ്റുന്നത്. ഭർത്താവ് സുഹൃത്തുക്കളെ പാർട്ടികൾക്കായി എപ്പോഴും വീട്ടിലേക്ക് വിളിക്കുമെന്ന് പരാതിയില്‍ പറയുന്നു.

ഈ പാർട്ടികളിൽ ട്രൂത്ത് ഓര്‍ ഡെയര്‍ എന്ന ഗെയിം കളിക്കാൻ ഭർത്താവ് നിര്‍ബന്ധിക്കുകയായിരുന്നു. ഇതിന് ശേഷം സുഹൃത്തുക്കളുടെ എല്ലാം മുന്നില്‍ വച്ച് വസ്ത്രങ്ങൾ എല്ലാം അഴിക്കാനും നിര്‍ബന്ധിച്ചു. ഭര്‍ത്താവ് പറയുന്നത് എതിര്‍ത്താല്‍ ക്രൂരമായി മര്‍ദ്ദിക്കുമെന്നും യുവതി പരാതിപ്പെട്ടു. അശ്ലീലമായ ആവശ്യങ്ങളെച്ചൊല്ലി തർക്കങ്ങൾ ഉണ്ടാവുകയും ഇരുവരും പതിവായി വഴക്കുണ്ടാക്കുകയും ചെയ്തിരുന്നുവെന്ന് പൊലീസ് പറയുന്നു. അടുത്തിടെയാണ് ദമ്പതികൾ ഖോറാജിലെ ഒരു ടൗൺഷിപ്പിലേക്ക് താമസം മാറി എത്തിയത്. ഭര്‍ത്താവ് ഉപദ്രവിക്കുന്നത് തുടര്‍ന്നതോടെയാണ് യുവതി പരാതി നൽകിയത്.

Related posts

ദാരുണം, മലപ്പുറത്ത് മുറ്റത്ത് കളിക്കുന്നതിനിടെ രണ്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു

Aswathi Kottiyoor

കൊട്ടിയൂരിൽ നിന്ന് വയനാട്ടിലേക്ക് ചുരമില്ലാ പാത, വനഭൂമി വിട്ടുകിട്ടില്ല, പ്രതീക്ഷ മങ്ങി നാട്ടുകാർ

Aswathi Kottiyoor

ഇരുന്ന് പഠിക്കാം, ഓണപരീക്ഷ ദേ ഇങ്ങെത്തി! തിയതി പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്; സെപ്തംബ‍ർ 3 മുതൽ 12 വരെ

Aswathi Kottiyoor
WordPress Image Lightbox