ചൊവ്വാഴ്ചയാണ് സംഭവമുണ്ടായത്. കൂട്ടുകാർക്കൊപ്പമാണ് ആൻവി കുംഭൈ വെള്ളച്ചാട്ടം കാണാൻ എത്തിയത്. റീൽസ് ഷൂട്ട് ചെയ്യുന്നതിനിടെ കാൽ വഴുതി ആൻവി വെള്ളച്ചാട്ടത്തിലേക്ക് പതിക്കുകയായിരുന്നു. ഉടൻ തന്നെ ആൻവിയുടെ സുഹൃത്തുക്കൾ പൊലീസിനെ വിവരം അറിയിച്ചു. രക്ഷാപ്രവർത്തകർ ആറ് മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് ആൻവിയെ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിൽ എത്തിച്ചു. വീഴ്ചയിൽ സംഭവിച്ച പരിക്കുകള്‍ കാരണം ചൊവ്വാഴ്ചയാണ് മരണം സംഭവിച്ചത്.
ചാർട്ടേഡ് അക്കൌണ്ടന്‍റായ ആൻവി ട്രാവൽ വ്ലോഗർ എന്ന നിലയിലും പ്രശസ്തയാണ്. ലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള ആൻവി കണ്ടിരിക്കേണ്ട സ്ഥലങ്ങൾ, ഓരോ സ്ഥലത്തെയും പ്രത്യേകതയുള്ള ഭക്ഷണങ്ങള്‍ തുടങ്ങിയവയെ കുറിച്ച് വീഡിയോകൾ ചെയ്യാറുണ്ട്. ആൻവിയുടെ മണ്‍സൂണ്‍ കാല യാത്രകൾ സംബന്ധിച്ച വീഡിയോകൾ വൈറലായിരുന്നു. അപകടത്തിന്‍റെ പശ്ചാത്തലത്തിൽ കുംഭൈ വെള്ളച്ചാട്ടത്തിലേക്കുള്ള യാത്രയ്ക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.