25.5 C
Iritty, IN
August 30, 2024
  • Home
  • Uncategorized
  • സർവകാല റെക്കോർഡിൽ നിന്നും സ്വർണവില താഴേക്ക്; പ്രതീക്ഷയോടെ ഉപഭോക്താക്കൾ
Uncategorized

സർവകാല റെക്കോർഡിൽ നിന്നും സ്വർണവില താഴേക്ക്; പ്രതീക്ഷയോടെ ഉപഭോക്താക്കൾ


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഇന്നലെ സർവകാല റെക്കോർഡിൽ എത്തിയ സ്വർണവിലയാണ് ഇന്ന് കുറഞ്ഞത്. 120 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സ്വർണവില 55000 ത്തിന് താഴെയെത്തി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണിവില 54880 രൂപയാണ്. ഇന്നലെ ഒറ്റയടിക്ക് 720 രൂപ വർധിച്ചാണ് സ്വർണവില 55000 ത്തിലേക്ക് എത്തിയത്. അന്താരാഷ്ട്ര സ്വർണ്ണവില ഇന്നലെ റെക്കോർഡ് ഭേദിച്ചിരുന്നു. ഭൗമരാഷ്ട്രീയ അപകടസാധ്യതകളാണ് സ്വർണവില ഉയർത്താൻ കാരണമായത്.

വിപണിയിൽ ഇന്ന് ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 6860 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5700 രൂപയാണ്. വെള്ളിയുടെ വിലയും കുറഞ്ഞു. രണ്ട് രൂപ കുറഞ്ഞ് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 98 രൂപയായി

Related posts

മാട്രിമോണി വഴി വിവാഹ തട്ടിപ്പ്; 20 സ്ത്രീകളെ വിവാഹം കഴിച്ച് പണം തട്ടിയെടുത്തു; പ്രതി പിടിയില്‍

Aswathi Kottiyoor

കോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന് യുഡിഎഫ്

Aswathi Kottiyoor

രാത്രി ബസ്റ്റാൻഡിൽ നിൽക്കുമ്പോൾ പൊലീസ് ജീപ്പ് കണ്ടു, അപ്പോൾ മുതൽ പരിഭ്രമം; പരിശോധിച്ചപ്പോൾ ആ സംശയം സത്യമായി

Aswathi Kottiyoor
WordPress Image Lightbox