22.7 C
Iritty, IN
August 31, 2024
  • Home
  • Uncategorized
  • ഹരിയാനയിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യമില്ല; കോൺഗ്രസിന് വെല്ലുവിളി, ഒറ്റയ്ക്ക് മത്സരിക്കുമെന്ന് എഎപി
Uncategorized

ഹരിയാനയിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യമില്ല; കോൺഗ്രസിന് വെല്ലുവിളി, ഒറ്റയ്ക്ക് മത്സരിക്കുമെന്ന് എഎപി


ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പിൽ ഹരിയാനയിൽ എഎപി – കോൺഗ്രസ് (ഇന്ത്യ സഖ്യം) പാര്‍ട്ടികൾ പരസ്പരം മത്സരിക്കും. സംസ്ഥാനത്ത് ആംആദ്മി പാ‍‌‌‌‌‌‌‌‌‌‌‌‌‌‌ർ‌ട്ടി‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭ​ഗവന്ത് മാൻ അറിയിച്ചതോടെയാണ് ഇന്ത്യ സഖ്യം ഉണ്ടാകില്ലെന്ന് വ്യക്തമായത്. സംസ്ഥാനത്ത് 90 സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കാനാണ് എഎപിയുടെ തീരുമാനം. കോൺഗ്രസ് അടക്കം മറ്റൊരു പാര്‍ട്ടിയുമായും സഖ്യമുണ്ടാക്കില്ലെന്ന് ഛണ്ഡീ​ഗഡിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ഭ​ഗവന്ത് മാൻ വ്യക്തമാക്കിയത്.

ലോക്സഭാ തെരഞ്ഞെടുപ്പിൽ ഹരിയാനയിൽ പ്രതിപക്ഷ പാർട്ടികൾ ഇന്ത്യ സഖ്യത്തിന്റെ ഭാ​ഗമായാണ് മത്സരിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 10 സീറ്റുകളിൽ ഒൻപതിടത്ത് കോൺഗ്രസും ഒരിടത്ത് ആം ആദ്മി പാര്‍ട്ടിയും സഖ്യമായാണ് മത്സരിച്ചിരുന്നത്. എന്നാൽ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി ബിജെപി സ്ഥാനാര്‍ത്ഥിയോട് പരാജയപ്പെട്ടിരുന്നു. എന്നാൽ കോൺഗ്രസിന് സംസ്ഥാനത്ത് നേട്ടമുണ്ടാക്കാനായി. നേരത്തെ പത്ത് സീറ്റിലും ജയിച്ച ബിജെപി ഇത്തവണ അഞ്ചിലേക്ക് ചുരുങ്ങി. അവശേഷിക്കുന്ന അഞ്ച് സീറ്റിലും ജയിച്ച കോൺഗ്രസ് സംസ്ഥാനത്ത് നില മെച്ചപ്പെടുത്തുകയായിരുന്നു.

Related posts

മലപ്പുറം എടക്കരയിൽ മഞ്ഞപ്പിത്തം ബാധിച്ചു യുവാവ് മരിച്ചു

Aswathi Kottiyoor

കനത്ത മഴക്ക് പിന്നാലെ പുഴകൾ കരകവിഞ്ഞു, മലപ്പുറം കരുവാരക്കുണ്ടിൽ വൻ മലവെള്ളപ്പാച്ചിൽ

Aswathi Kottiyoor

ഒലവക്കോട് റെയിൽവേ സ്റ്റേഷനിലെ മൂന്നാം പ്ലാറ്റ്‍ഫോം, ഉപേക്ഷിച്ച ട്രോളി ബാഗും ഷോൾഡർ ബാഗും; കണ്ടെത്തിയത് കഞ്ചാവ്

Aswathi Kottiyoor
WordPress Image Lightbox