25.7 C
Iritty, IN
October 18, 2024
  • Home
  • Uncategorized
  • അതിതീവ്ര മഴ തുടരുന്നു; കൽപ്പറ്റ ബൈപ്പാസിൽ മണ്ണിടിച്ചിൽ, ഇടുക്കിയിൽ ഇടവിട്ട് മഴ; തൃശൂരിൽ വെള്ളക്കെട്ട്
Uncategorized

അതിതീവ്ര മഴ തുടരുന്നു; കൽപ്പറ്റ ബൈപ്പാസിൽ മണ്ണിടിച്ചിൽ, ഇടുക്കിയിൽ ഇടവിട്ട് മഴ; തൃശൂരിൽ വെള്ളക്കെട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്തമഴ തുരുന്നു. വിവിധയിടങ്ങളിൽ കനത്തമഴയിൽ നാശനഷ്ടങ്ങളുണ്ടായി.
വയനാട് ജില്ലയിൽ കാലവർഷം ശക്തമാണ്. വയനാട്, കൽപ്പറ്റ ബൈപ്പാസിൽ മണ്ണിടിച്ചിലുണ്ടായി. ഇവിടെ ഗതാഗതം തടസ്സപ്പെടുകയായിരുന്നു. അതേസമയം, റോഡ് പൂർവസ്ഥിതിയിലാക്കാൻ ശ്രമം തുടരുകയാണ്. ജില്ലയിലെ ക്വാറി പ്രവർത്തനങ്ങൾക്കും മണ്ണെടുക്കലിനും ജില്ലാ കളക്ടർ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാർ -സ്വകാര്യ മേഖലകളിലെ അഡ്വഞ്ചര്‍ പാര്‍ക്കുകള്‍, ട്രക്കിങ് പ്രവര്‍ത്തനങ്ങളും നിരോധിച്ചിട്ടുണ്ട്. ജില്ലയിൽ നാല് ഇടങ്ങളിലാണ് ദുരിതാശ്വാസക്യാമ്പ് തുറന്നിരിക്കുന്നത്. 96 പേരെ ഇതുവരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ഇന്നലെ കളക്ടറുടെ നേതൃത്വത്തിൽ ജില്ലയിലെ ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം ചേർന്നിരുന്നു. .പാലക്കാട് മലയോര മേഖലയിലേക്ക് രാത്രിയാത്ര നിരോധനം തുടരുകയാണ്. വെള്ളച്ചാട്ടത്തിലേക്കും പ്രവേശനമില്ല.
കഴിഞ്ഞ ദിവസങ്ങളിലെ മഴയെ തുടർന്ന് കോഴിക്കോട് താഴ്ന്ന പ്രദേശങ്ങളിൽ ഇപ്പോഴും വെള്ളക്കെട്ട് നിലനിൽക്കുകയാണ്. മാവൂർ, മുക്കം, തടമ്പാട്ട്താഴം അടക്കമുള്ള സ്ഥലങ്ങളിലാണ് വെള്ളക്കെട്ട്. വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് അഞ്ചിടങ്ങളില്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. 36 പേരാണ് ഇതുവരേ ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നത്. ജില്ലയിൽ 30 വീടുകളാണ് ഇന്നലെ ഭാഗികമായി തകർന്നത്. നിരവധി കെട്ടിടങ്ങളും നശിച്ചിട്ടുണ്ട്. പൂനൂര്‍ പുഴയില്‍ ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലെത്തി. ഇരുവഞ്ഞിപുഴയിലും ചെറുപുഴയിലും ജലനിരപ്പ് ഉയര്‍ന്നു.

Related posts

അമിതവേഗം, ഇലക്ട്രിക് കാർ മറിഞ്ഞ് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ ദാരുണാന്ത്യം

Aswathi Kottiyoor

നീറ്റ് പരീക്ഷ വിവാദം; നിലപാട് കടുപ്പിച്ച് സുപ്രീംകോടതി, കേന്ദ്രത്തിനും നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കും നോട്ടീസ്

Aswathi Kottiyoor

സര്‍ക്കാരിനെതിരെ ഹര്‍ഷിന വീണ്ടും സമരം തുടങ്ങി

Aswathi Kottiyoor
WordPress Image Lightbox