പേരാവൂർ: കേളകം,കണിച്ചാർ,മുഴക്കുന്ന്, മാലൂർ പഞ്ചായത്തുകളിൽ പുതുതായി തിരഞ്ഞെടുക്കപെട്ട ഹരിതകർമസേന അംഗങ്ങൾക്ക് ബ്ലോക്ക് പഞ്ചായതിൻ്റെ നേതൃത്വത്തിൽ വിവിധ വിഷയങ്ങളിൽ പരിശീലനം നൽകി.
ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രീതിലതയുടെ അധ്യക്ഷതയിൽ നടന്ന പരിശീലനത്തിൽ “അജൈവ പാഴ് വസ്തുക്കളുടെ തരം തിരിവ്” ക്ലീൻ കേരള കമ്പനി ജില്ലാ മാനേജർ ആശംസ് ഫിലിപ്പും, “പാഴ് വസ്തു ശേഖരണം ഹരിതമിത്രം ആപ്പിലൂടെ” ഐ കെ എം ഓഫീസർ ടി കെ രമ്യ, “വിവിധ സംരഭങ്ങളിൽ സേനക്കുള്ള സാധ്യതകൾ” കുടുംബശ്രീ എം ഇ സി ജ്യോതിർലത എന്നിവർ ക്ലാസ് എടുത്തു.
ബ്ലോക്ക് ശുചിത്വ ഓഫീസർ എ കെ സൽമ, ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺ നിഷാദ് മണത്തണ, ശുചിത്വമിഷൻ റിസോഴ്സ് പേഴ്സൺ കെ രേഷ്മ തുടങ്ങിയവർ സംസാരിച്ചു.