24.6 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • വൈദ്യുതി കമ്പി പൊട്ടിവീണ് മരിച്ച സുധൻ്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം
Uncategorized

വൈദ്യുതി കമ്പി പൊട്ടിവീണ് മരിച്ച സുധൻ്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം


പാലക്കാട്: വയനാട്ടിൽ വൈദ്യുതി കമ്പി പൊട്ടിവീണ് മരിച്ച സുധൻ്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് മന്ത്രി കെ കൃഷ്ണൻകുട്ടി. സുധൻ്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധന സഹായം നൽകാൻ തീരുമാനിച്ചെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. ആദ്യഘഡുവായി അഞ്ച് ലക്ഷം ഉടൻ നൽകും. രേഖകൾ ഹാജരാക്കിയാൽ രണ്ടാം ഘഡുവും കൈമാറുമെന്നും മന്ത്രി അറിയിച്ചു. പഴയ വൈദ്യുതി കമ്പികൾ മാറ്റുന്ന പ്രവൃത്തി പുരോഗമിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വയനാട് പുൽപ്പള്ളിയില്‍ ചീയമ്പം 73 കോളനിയിലെ സുധൻ (32) ഇന്നലെയാണ് ഷോക്കേറ്റാണ് മരിച്ചത്. വീട്ടിൽ നിന്ന് വയൽ വഴി നടന്നുവരുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു. നിർമാണ തൊഴിലാളിയാണ് സുധൻ. തിരുവല്ലയില്‍ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് മേപ്രാൽ തട്ടുതറയിൽ വീട്ടിൽ റെജി എന്ന ആളും ഇന്നലെ മരിച്ചിരുന്നു. പുല്ല് അരിയാൻ പോയപ്പോൾ പൊട്ടിവീണ വൈദ്യുത ലൈനിൽ നിന്നാണ് ഇയാള്‍ക്ക് ഷോക്കേറ്റത്.

Related posts

പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ ചുമതലയേറ്റു

Aswathi Kottiyoor

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളടക്കം ആറിടത്തെ ആഭ്യന്തര സെക്രട്ടറിമാരെ നീക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ

Aswathi Kottiyoor

മലയാള സിനിമയുടെ അമ്മ മുഖം ഇനി ഓർമ; കവിയൂർ പൊന്നമ്മയ്ക്ക് വിടചൊല്ലി നാട്, അന്ത്യാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ

Aswathi Kottiyoor
WordPress Image Lightbox