33.9 C
Iritty, IN
November 23, 2024
  • Home
  • Uncategorized
  • സംസ്ഥാന സർക്കാർ 2 ദേശീയ പാതകളുടെ വികസനത്തിന് ജിഎസ്‌ടി വിഹിതവും റോയൽറ്റിയും ഒഴിവാക്കി; 742 കോടി വരുമാന നഷ്ടം
Uncategorized

സംസ്ഥാന സർക്കാർ 2 ദേശീയ പാതകളുടെ വികസനത്തിന് ജിഎസ്‌ടി വിഹിതവും റോയൽറ്റിയും ഒഴിവാക്കി; 742 കോടി വരുമാന നഷ്ടം


തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് ദേശീയ പാതകളുടെ വികസനത്തിന് സംസ്ഥാന സര്‍ക്കാരിൻ്റെ സഹായം. ജിഎസ്‌ടി വിഹിതവും റോയൽറ്റിയും ഒഴിവാക്കി കൊണ്ടാണ് തീരുമാനം. എറണാകുളം ബൈപാസ് ( NH 544), കൊല്ലം – ചെങ്കോട്ട ( NH 744) എന്നീ ദേശീയ പാതകളുടെ നിർമാണത്തിനാണ് സംസ്ഥാന സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചത്. രണ്ടു പാതകൾക്കുമായി 741.35 കോടി രൂപയുടെ വരുമാനം സര്‍ക്കാരിന് നഷ്ടമാകും. ഇത് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് ഉത്തരവ് ഇറക്കി. നേരത്തെ ദേശീയപാത – 66 ൻ്റെ വികസനത്തിന് സംസ്ഥാനം 5580 കോടി രൂപ നൽകിയിരുന്നു. ദേശീയപാത അതോറിറ്റിയുമായി ചേർന്ന് പദ്ധതികൾ മുന്നോട്ട് കൊണ്ട് പോകുമെന്ന് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് വ്യക്തമാക്കി.

Related posts

ഭരതൻ പുരസ്കാരം ബ്ലെസിക്ക്; കെപിഎസി ലളിത പുരസ്കാരം ഉർവശിക്ക്

Aswathi Kottiyoor

എം എസ് എഫ് മലബാർ സ്തംഭന സമരം ഇരിട്ടിയിൽ ഹൈവേ ഉപരോധിച്ചു |

Aswathi Kottiyoor

നേത്രാവതി എക്സ്പ്രസിന്റെ പാൻട്രി കാറിന് തീപിടിച്ചു; സംഭവം ആലുവ സ്റ്റേഷനിൽ‌; തീയണച്ചു

Aswathi Kottiyoor
WordPress Image Lightbox