22.5 C
Iritty, IN
September 7, 2024
  • Home
  • Uncategorized
  • അതിശക്തമായ മഴ തുടരുന്നു, വയനാട്ടിൽ അഡ്വഞ്ചര്‍ പാര്‍ക്കുകളും ട്രക്കിങ്ങും നിരോധിച്ചു
Uncategorized

അതിശക്തമായ മഴ തുടരുന്നു, വയനാട്ടിൽ അഡ്വഞ്ചര്‍ പാര്‍ക്കുകളും ട്രക്കിങ്ങും നിരോധിച്ചു

മാനന്തവാടി : വയനാട്ടിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ അഡ്വഞ്ചര്‍ പാര്‍ക്കുകള്‍ ട്രക്കിങ് പ്രവര്‍ത്തനങ്ങള്‍ നിരോധിച്ച് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ ഉത്തരവിറക്കി. 900 കണ്ടി, എടക്കല്‍ ഗുഹ ഉള്‍പ്പെടെയുള്ള സര്‍ക്കാർ -സ്വകാര്യ മേഖലകളിലെ അഡ്വഞ്ചര്‍ പാര്‍ക്കുകള്‍, ട്രക്കിങ് പ്രവര്‍ത്തനങ്ങളാണ് നിരോധിച്ചത്. കാലവര്‍ഷം ശക്തി പ്രാപിച്ചതിനാൽ പൊതുജനങ്ങള്‍ അത്യാവശ്യമില്ലാത്ത യാത്രകള്‍ ഒഴിവാക്കണം. പുഴകളിലും ജലാശയങ്ങളിലും ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. പുഴകളിലും ജലാശയങ്ങളിലും ഇറങ്ങുന്നത് ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.

ക്വാറി പ്രവർത്തനങ്ങൾക്കും മണ്ണെടുക്കലിനും നിയന്ത്രണം കാലവർഷം ശക്തിപ്രാപിച്ച സാഹചര്യത്തിൽ മുൻകരുതൽ നടപടികളുടെ ഭാഗമായി ജില്ലയിലെ ക്വാറികളുടെ പ്രവർത്തനം, വീട് നിർമ്മാണത്തിനായും മറ്റും യന്ത്ര സഹായത്തോടെ മണ്ണെടുക്കലിനും ജില്ലാ കളക്ടർ നിയന്ത്രണം ഏർപ്പെടുത്തി. ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായി പുഴകളിലും തോടുകളിലും അടിഞ്ഞുകൂടിയ എക്കലുകൾ നീക്കം ചെയ്യുന്നതിനും ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായിട്ടുള്ള മണ്ണ് നീക്കം ചെയ്യുന്നതിനും നിരോധന ഉത്തരവ് ബാധകമല്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു.

Related posts

മുല്ലയ്ക്കലിൽ ജ്വല്ലറിയിൽ മോഷണം; ഓടിളക്കി അകത്തുകടന്ന കള്ളൻ ലക്ഷങ്ങളുടെ ആഭരണങ്ങൾ കവര്‍ന്നു

Aswathi Kottiyoor

ഹോസ്റ്റല്‍ സമയം രാത്രി 10 ആക്കി കുറച്ചു; കുസാറ്റില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം

Aswathi Kottiyoor

ഓട്ടോ ഡ്രൈവറുടെ ജീവനെടുത്ത അപകടത്തിന് പിന്നാലെ വീണ്ടും അപകടം; പളളൂർ സിഗ്നലിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ചു

Aswathi Kottiyoor
WordPress Image Lightbox