September 19, 2024
  • Home
  • Uncategorized
  • സംസ്ഥാനത്ത് മുഹറം പ്രമാണിച്ചുള്ള പൊതു അവധി ഇന്ന്
Uncategorized

സംസ്ഥാനത്ത് മുഹറം പ്രമാണിച്ചുള്ള പൊതു അവധി ഇന്ന്

തിരുവനന്തപുരം :സംസ്ഥാനത്ത് മുഹറം പ്രമാണിച്ചുള്ള പൊതു അവധി ഇന്ന് (ജൂലൈ 16, ചൊവ്വ). കലണ്ടർ പ്രകാരം ചൊവ്വാഴ്‌ച തന്നെയാണ് അവധി അനുവദിച്ചിരിക്കുന്നത്.ജൂലൈ 17 ബുധനാഴ്‌ചയിലേക്ക് അവധി മാറ്റുമെന്ന് ചില പ്രചാരണങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇതുവരെ ഇതുമായി ബന്ധപ്പെട്ട അറിയിപ്പുകളൊന്നും സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല.ബുധനാഴ്ച കൂടി അവധി നൽകണമെന്ന് ആവശ്യപ്പെട്ട് പാളയം ഇമാം നേരത്തെ സർക്കാരിനു കത്ത് നൽകിയിരുന്നു. എന്നാൽ നിലവിലെ റിപ്പോർട്ടുകൾ അനുസരിച്ച് സംസ്ഥാനത്തെ മുഹറം അവധി ചൊവ്വാഴ്‌ച മാത്രമാണ്. സർക്കാർ ഓഫീസുകൾക്ക് അവധിയായിരിക്കും.

Related posts

കൊല്ലത്ത് യുവാവിന്‍റെ കണ്ണിൽ കുരുമുളക് സ്പ്രേ അടിച്ച ശേഷം വെട്ടിക്കൊല്ലാന്‍ ശ്രമം; ഒരു പ്രതി കൂടി പിടിയിൽ

Aswathi Kottiyoor

ചിക്കൻ്റെ പൈസ നൽകിയില്ല; റിസോർട്ട് ഉടമയ്ക്ക് ആൾക്കൂട്ട മർദ്ദനമെന്ന് പരാതി

Aswathi Kottiyoor

കനത്ത മഴ; കോന്നിയിൽ ഉരുൾപൊട്ടി; തിരുവനന്തപുരത്ത് പല റോഡുകളിലും വെള്ളക്കെട്ട്; പൊന്മുടി ഡാമിന്റെ ഷട്ടറുകൾ തുറന്നു

Aswathi Kottiyoor
WordPress Image Lightbox