24.4 C
Iritty, IN
August 23, 2024
  • Home
  • Uncategorized
  • ആര്‍ത്തലച്ചൊഴുകുന്ന പുഴക്ക് നടുവിൽ സ്ത്രീയടക്കം നാലംഗ സംഘം; അതിസാഹസിക രക്ഷാദൗത്യത്തിനൊടുവിൽ ജീവിതത്തിലേക്ക്
Uncategorized

ആര്‍ത്തലച്ചൊഴുകുന്ന പുഴക്ക് നടുവിൽ സ്ത്രീയടക്കം നാലംഗ സംഘം; അതിസാഹസിക രക്ഷാദൗത്യത്തിനൊടുവിൽ ജീവിതത്തിലേക്ക്


പാലക്കാട്: ചിറ്റൂര്‍ പുഴയില്‍ കുടുങ്ങിയ സ്ത്രീ ഉള്‍പ്പെടെയുള്ള നാലു പേരെയും അതിസാഹസിക രക്ഷാദൗത്യത്തിനൊടുവില്‍ ഫയര്‍ഫോഴ്സ് രക്ഷപെടുത്തി. ആര്‍ത്തലച്ചൊഴുകുന്ന പുഴയുടെ നടുവില്‍ പാറക്കെട്ടില്‍ കുടുങ്ങിയ നാലുപേരെയും വടംകെട്ടിയശേഷം ലൈഫ് ജാക്കറ്റ് ധരിപ്പിച്ചാണ് കരയിലേക്ക് എത്തിച്ചത്. ആദ്യം പുഴയില്‍ കുടുങ്ങിയ പ്രായമായ സ്ത്രീയെ ആണ് കരയിലെത്തിച്ചത്. പിന്നീട് ഒരോരുത്തരെയായി കരയിലെത്തിക്കുകയായിരുന്നു.

ശക്തമായ നീരൊഴുക്കിനെ അതിജീവിച്ചാണ് അതീവദുഷ്കരമായ രക്ഷാദൗത്യം ഫയര്‍ഫോഴ്സ് നടത്തിയത്. പുഴയില്‍ നാലുപേരും കുടുങ്ങിയ ഉടനെ തന്നെ വിവരം അറിഞ്ഞ് ഫയര്‍ഫോഴ്സ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയാണ്. ഇവര്‍ കുടുങ്ങി അരമണിക്കൂറിനുള്ളില്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. കുടുങ്ങിയ ആളുകളുടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മൂലത്തറ റെഗുലേറ്ററിന്‍റെ ഷട്ടറുകൾ തുറന്നതോടെയാണ് ചിറ്റൂ൪ പുഴയിൽ വെള്ളം കൂടിയത്. അതിശക്തമായ നീരൊഴുക്കാണ് പുഴയിലുണ്ടായത്.

ഇതോടെയാണ് പുഴയിലെ നീരൊഴുക്ക് ശക്തമായി ഉയര്‍ന്നത്. നർണി ആലാംകടവ് കോസ്‌വെയ്ക്കു താഴെ ചിറ്റൂർ പുഴയിലാണ് കുളിക്കാനിറങ്ങിയ നാലു പേർ കുടുങ്ങിയത്. ജലനിരപ്പ് കൂടുന്നത് ആശങ്ക വർധിപ്പിച്ചിരുന്നെങ്കിലും വേഗത്തില്‍ തന്നെ നാലുപേരെയും രക്ഷപ്പെടുത്താനായി.മന്ത്രി കൃഷണൻകുട്ടിയും സംഘവും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

Related posts

ദേശീയപാത വികസിച്ചതോടെ മാഹി കൂടുതൽ സുന്ദരമായെന്ന് മാത്രമാണ് ഉദ്ദേശിച്ചത്, ഖേദപ്രകടനവുമായി പിസി ജോര്‍ജ്

Aswathi Kottiyoor

ഓണക്കാലത്ത് നീല, വെള്ളക്കാര്‍ഡുകാര്‍ക്ക് 5 കിലോ സ്പെഷ്യല്‍ അരി; 1383 രൂപയുടെ സാധനങ്ങള്‍ സപ്ലൈകോയില്‍ 756 രൂപയ്ക്ക്

Aswathi Kottiyoor

അതിരാവിലെ വീട്ടിലെത്തി, കൊവിഡ് ബൂസ്റ്റർ ഡോസെന്ന് പറഞ്ഞ് കുത്തിവെച്ചു; സിറിഞ്ച് നൽകി അജ്ഞാതൻ മടങ്ങി: അന്വേഷണം

Aswathi Kottiyoor
WordPress Image Lightbox