29.1 C
Iritty, IN
August 18, 2024
  • Home
  • Uncategorized
  • സിപിഎം പ്രവർത്തകരെ വധിക്കാൻ ശ്രമിച്ച കേസ്; ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ
Uncategorized

സിപിഎം പ്രവർത്തകരെ വധിക്കാൻ ശ്രമിച്ച കേസ്; ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ

കണ്ണൂർ: കണ്ണൂർ പാറാലിൽ സിപിഎം പ്രവർത്തകരെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതിയായ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ. പള്ളൂർ സ്വദേശി അമലാണ് പിടിയിലായത്. യുവമോർച്ച നേതാവ് സ്മിൻതേഷിന്റെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു അമൽ. വധശ്രമ കേസ് പ്രതിയെ ഒളിച്ച് താമസിക്കാൻ സഹായിച്ചതിന് സ്മിൻതേഷിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. കഴിഞ്ഞ 12ന് പാറാൽ ബസ് സ്റ്റാൻഡിൽ നിൽക്കുകയായിരുന്ന 2 സിപിഎം പ്രവർത്തകരെ ആക്രമിച്ചു എന്നാണ് കേസ്. കൂട്ടുപ്രതികളായ അഞ്ച് പേർ നേരത്തെ അറസ്റ്റിലായിരുന്നു

Related posts

ശബരിമല മേല്‍ശാന്തിയായി അബ്രാഹ്മണരെ നിയമിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

Aswathi Kottiyoor

സൗദി ജയിലിൽ കഴിയുന്നതിനിടെ മരണം, നിയമക്കുരുക്ക്; ഒഐസിസി ഇടപെടലിലൂടെ പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

Aswathi Kottiyoor

കുന്നംകുളത്ത് അമ്മയ്ക്കൊപ്പം നിന്ന 4 വയസുകാരിയെ അച്ഛൻ തട്ടിക്കൊണ്ടുപോയി, ആശങ്കയുടെ മണിക്കൂറുകൾ

Aswathi Kottiyoor
WordPress Image Lightbox