27.6 C
Iritty, IN
August 18, 2024
  • Home
  • Uncategorized
  • ധോണിയേയും മറികടന്ന് സഞ്ജു! സിംബാബ്‌വെക്കെതിരെ അര്‍ധ സെഞ്ചുറിക്ക് പിന്നാലെ താരത്തിന് മറ്റൊരു നാഴികക്കല്ല്
Uncategorized

ധോണിയേയും മറികടന്ന് സഞ്ജു! സിംബാബ്‌വെക്കെതിരെ അര്‍ധ സെഞ്ചുറിക്ക് പിന്നാലെ താരത്തിന് മറ്റൊരു നാഴികക്കല്ല്

ഹരാരെ: ടി20 കരിയറിലെ രണ്ടാം അര്‍ധ സെഞ്ചുറിയാണ് സിംബാബ്‌വെക്കെതിരെ അവസാന ടി20യില്‍ മലയാളിതാരം സഞ്ജു സാംസണ്‍ സ്വന്തമാക്കിയത്. 45 പന്തില്‍ 58 റണ്‍സാണ് സഞ്ജു നേടിയത്. നാല് സിക്‌സും ഒരു ഫോറും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്. ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടുന്ന ഏഴാമത്തെ ഇന്ത്യന്‍ താരമാവാനും സഞ്ജുവിന് സാധിച്ചിരുന്നു. ഐപിഎല്ലും ആഭ്യന്തര സീസണും ഉള്‍പ്പെടെയാണിത്. 301 സിക്‌സുകളാണ് മലയാളി താരം നേടിയത്. ഇക്കാര്യത്തില്‍ രോഹിത് ശര്‍മയാണ് ഒന്നാമന്‍. 525 സിക്‌സുകള്‍ രോഹിത്തിന്റെ ഇന്നിംഗ്‌സിലുണ്ട്. വിരാട് കോലി (416), എം എസ് ധോണി (338), സുരേഷ് റെയ്‌ന (325), സൂര്യകുമാര്‍ യാദവ് (322), കെ എല്‍ രാഹുല്‍ (311) എന്നിവരാണ് സഞ്ജുവിന് മുന്നില്‍.

Related posts

‘നീറ്റ് പരീക്ഷയില്‍ അട്ടിമറി നടന്നു’; ഗുരുതര ആരോപണവുമായി വിദ്യാര്‍ത്ഥികള്‍, പരീക്ഷ വീണ്ടും നടത്തണമെന്നാവശ്യം

Aswathi Kottiyoor

സ്വർണം, വെള്ളി നിരക്കുകൾ കുത്തനെ കുറഞ്ഞു; ഒരു പവന്റെ വില അറിയാം

Aswathi Kottiyoor

23100 കോഴിക്കുഞ്ഞുങ്ങളെ കടത്തിക്കൊണ്ടുവന്നു; വാഹനം അമരവിള ചെക്ക്പോസ്റ്റില്‍ പിടികൂടി

Aswathi Kottiyoor
WordPress Image Lightbox