25.1 C
Iritty, IN
August 18, 2024
  • Home
  • Uncategorized
  • മട്ടന്നൂരിൽ അനധികൃത മദ്യ വിൽപ്പന നടത്തിയ യുവാവ് പിടിയിൽ
Uncategorized

മട്ടന്നൂരിൽ അനധികൃത മദ്യ വിൽപ്പന നടത്തിയ യുവാവ് പിടിയിൽ


മട്ടന്നൂർ : ചടച്ചിക്കുണ്ടം ഭാഗങ്ങളിൽ അനധികൃത മദ്യവിൽപ്പന നടത്തിയ ആളെ എക്സൈസ് അറസ്റ്റു ചെയ്തു.രജ്ഞിത്ത് പി വി എന്നയാളെയാണ് വിൽപ്പനയ്ക്കായി സൂക്ഷിച്ച 6 കുപ്പി മദ്യം സഹിതം അറസ്റ്റു ചെയ്തത്. മട്ടന്നൂർ എക്സൈസ് റെയിഞ്ചിലെ അസി. എക്സൈസ് ഇൻസ്പെക്ടർ കെ. ഉത്തമൻ പ്രിവൻ്റീവ് ഓഫീസർ വി.എൻ സതീഷ്, സിവിൽ എക്സൈസ് ഓഫീസർ കെ.കെ.രാഗിൽ, സിവിൽ എക്സൈസ് ഡ്രൈവർ കെ ടി ജോർജ്എന്നിവർ അടങ്ങിയ സംഘം ആണ് പ്രതിയെ പിടികൂടിയത്. ശ്രീകണ്ഠപുരം എക്സൈസ്, ഇരിട്ടി എക്സൈസ്, മട്ടന്നൂർ എക്സൈസ് ഓഫീസ് പരിധികളിൽ മദ്യ വില്പന നടത്തിയതിനുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് രജ്ഞിത്ത് . കണ്ണൂർ കോടതി പ്രതിയെ റിമാൻ്റ് ചെയ്തു.

Related posts

മൊബൈൽ ആവശ്യപ്പെട്ടത് തടഞ്ഞു; ജയിൽ വാർഡനെ ആക്രമിച്ച് തടവുകാരൻ

Aswathi Kottiyoor

കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കൻഡറി സ്കൂളിൽ വിജയോത്സവം 2024 സംഘടിപ്പിച്ചു

Aswathi Kottiyoor

മൂന്ന് കുട്ടികളുമായി വാഹനം തടാകത്തിലേക്ക് ഇടിച്ചിറക്കി യുവാവ്; രക്ഷകരായത് വഴിയാത്രക്കാര്‍

Aswathi Kottiyoor
WordPress Image Lightbox