21.9 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • ഒരു മര്യാദയൊക്കെ വേണ്ടേ! കോഴിക്കോട് എൻഐടി ക്യാംപസിനരുകിൽ രാത്രിയിൽ ലോഡ് കണക്കിന് മാലിന്യം തള്ളി അജ്ഞാതർ
Uncategorized

ഒരു മര്യാദയൊക്കെ വേണ്ടേ! കോഴിക്കോട് എൻഐടി ക്യാംപസിനരുകിൽ രാത്രിയിൽ ലോഡ് കണക്കിന് മാലിന്യം തള്ളി അജ്ഞാതർ

കോഴിക്കോട്: ചാത്തമംഗലം എന്‍ ഐ ടി കോംപൗണ്ടിനോട് ചേര്‍ന്ന് റോഡരികില്‍ ലോഡ് കണക്കിന് മാലിന്യം തള്ളി. കഴിഞ്ഞ ദിവസം രാത്രിയിലാണ് അജ്ഞാതര്‍ മാലിന്യം തള്ളി കടന്നുകളഞ്ഞത്. പ്ലാസ്റ്റിക്, കുപ്പി, റബ്ബര്‍ എന്നിവ അടങ്ങിയ നാല് ലോഡോളം വരുന്ന മാലിന്യമാണ് റോഡിലും റോഡരികിലുമായി തള്ളിയിരിക്കുന്നത്. മഴയത്ത് ഇവയെല്ലാം പരന്നൊഴുകുന്ന സാഹചര്യമാണ് നിലവിലുള്ളത്.

സമീപത്തായുള്ള കെട്ടിടങ്ങളിലെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ കുറ്റക്കാരെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. ചൂലൂര്‍ പഞ്ചായത്ത് കുടുംബാരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ സംഭവസ്ഥളം സന്ദര്‍ശിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സിജു കെ നായര്‍, ജെ എച്ച് ഐ കെ പി അബ്ദുല്‍ ഹക്കീം എന്നിവരാണ് സ്ഥലം സന്ദര്‍ശിച്ചത്. തുടര്‍ നടപടിക്കായി ചാത്തമംഗലം പഞ്ചായത്ത് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കി.

Related posts

നവീകരിച്ച ചെറുവാരത്തോട് ചെക്ക് ഡാം ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor

ഭക്ഷ്യ സുരക്ഷയ്ക്ക് ദേശീയ പുരസ്‌കാരം: ഭക്ഷ്യ സുരക്ഷാ സൂചികയില്‍ കേരളത്തിന് ഒന്നാം സ്ഥാനം

Aswathi Kottiyoor

പ്രസവിച്ചയുടന്‍ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്ന് കുഴിച്ചുമൂടി; തിരുവനന്തപുരത്ത് അമ്മ അറസ്റ്റില്‍

Aswathi Kottiyoor
WordPress Image Lightbox