24.8 C
Iritty, IN
August 15, 2024
  • Home
  • Uncategorized
  • മാതൃക ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഓപ്പൺ ചെസ്സ് ടൂർണ്ണമെൻറ് സംഘടിപ്പിച്ചു
Uncategorized

മാതൃക ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഓപ്പൺ ചെസ്സ് ടൂർണ്ണമെൻറ് സംഘടിപ്പിച്ചു


പേരാവൂർ: മാതൃക ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഓപ്പൺ ചെസ്സ് ടൂർണ്ണമെൻറ് സംഘടിപ്പിച്ചു. അണ്ടർ 10, അണ്ടർ 15,സീനിയർ എന്നീ വിഭാഗങ്ങളിലാണ് മത്സരം നടന്നത്. സൊസൈറ്റി പ്രസിഡൻറ് ജെ. ദേവദാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ തോമസ് വർഗീസ് ഉദ്ഘാടന കർമ്മം നിർവഹിച്ചു. അണ്ടർ 10 ടൂർണമെന്റിൽ സഞ്ജയ്.കെ. ആർ (ചാവശ്ശേരി) ഒന്നാം സ്ഥാനവും, ചിന്മയ് കൃഷ്ണ (കാസർകോട്) രണ്ടാം സ്ഥാനവും, തരുൺ കൃഷ്ണ മൂന്നാം സ്ഥാനവും നേടി.

അണ്ടർ 15 ടൂർണമെന്റിൽ റിൽവിൻ.എസ്. രാജേഷ് (തലശ്ശേരി) ഒന്നാം സ്ഥാനവും ധ്രുവദീപ് (കതിരൂർ) രണ്ടാം സ്ഥാനവും ദേവദർശ് ശ്രീരാജ് (ചിറ്റാരിക്കാൽ) മൂന്നാം സ്ഥാനവും നേടി.
സീനിയർ വിഭാഗത്തിൽ മനോജൻ രവ് (ചിറ്റാരിക്കാൽ) ഒന്നാം സ്ഥാനവും അബ്രഹാം മാത്യു (പേരാവൂർ) രണ്ടാം സ്ഥാനവും ഹൃദിക്.എം.സന്തോഷ് (കണ്ണൂർ) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഞായറാഴ്ച മുരിങ്ങോടി മാതൃക എൽ പി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ തോമസ് ജേക്കബ് നന്ദി പറഞ്ഞു.

Related posts

കൊച്ചിയിലെ ഒരു ഫ്ലാറ്റ്, രഹസ്യ വിവരവുമായി പൊലീസ് എത്തി, അകത്ത് യുവതിയടക്കം 7 പേർ, പിടിയിലായത് ഗുണ്ടാസംഘം

Aswathi Kottiyoor

വന്‍ അഗ്‌നിബാധ; പെരുമ്പാമ്പും ആമയും ചത്തു, തീയണച്ചത് മൂന്ന് മണിക്കൂറിന് ശേഷം

Aswathi Kottiyoor

അമ്മത്തൊട്ടിലിൽ നിന്ന് അച്ഛനമ്മമാരുടെ സ്നേഹത്തണലിലേക്ക് 8 കുരുന്നുകൾ കൂടി; രണ്ട് പേർ മറ്റ് സംസ്ഥാനങ്ങളിലേക്ക്

WordPress Image Lightbox