22.7 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • തിരുവനന്തപുരം നഗരമധ്യത്തിലെ ആമയഴിഞ്ചാൻ തോട് വൃത്തിയാക്കാൻ ഇറങ്ങിയയാളെ കാണാനില്ല; ഫയർഫോഴ്സെത്തി, രക്ഷാപ്രവർത്തനം
Uncategorized

തിരുവനന്തപുരം നഗരമധ്യത്തിലെ ആമയഴിഞ്ചാൻ തോട് വൃത്തിയാക്കാൻ ഇറങ്ങിയയാളെ കാണാനില്ല; ഫയർഫോഴ്സെത്തി, രക്ഷാപ്രവർത്തനം


തിരുവനന്തപുരം: തിരുവനന്തപുരം റെയിൽവേ സ്റ്റേഷന് സമീപത്തെ തോട് വൃത്തിയാക്കാനിറങ്ങിയ ആളെ കാണാനില്ലെന്ന് റിപ്പോർട്ട്. ആമയഴിഞ്ചാൻ തോട് വൃത്തിയാക്കാൻ ഇറങ്ങിയ ആളെയാണ് കാണാതായത്. കോർപ്പറേഷന്റെ താൽക്കാലിക ജീവനക്കാരനെയാണ് കാണാതായത്. തൊഴിലാളി തോട്ടിലെ ഒഴുക്കിൽ പെട്ടെന്നാണ് സംശയം ഉയരുന്നത്. ഫയർഫോഴ്സ് എത്തി രക്ഷിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.

തിരുവനന്തപുരം റെയിൽവേ സ്റ്റേഷന് സമീപത്താണ് തോട് ഒഴുകുന്നത്. തോട്ടിലെ ഒഴുക്കിൽപെട്ടുപോയെന്നാണ് സംശയം. മാരായിമുട്ടം സ്വദേശിയായ 42കാരനായ ജോയ് എന്നയാളെയാണ് കാണാതായത്.റെയിൽവേയുടെ നിർദേശാനുസരണമാണ് തോട് വൃത്തിയാക്കൽ നടന്നത്. രാവിലെ മുതൽ ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ധാരാളം മാലിന്യങ്ങൾ കൂമ്പാരംകെട്ടി കിടക്കുകയാണ്. മാലിന്യങ്ങൾ മൂലം തോട് ഒഴുക്ക് നിലച്ചുപോകുന്ന സാഹചര്യവും ഉണ്ടാവാറുണ്ട്. ഫയർഫോഴ്സ് ഉൾപ്പെടെയെത്തി രക്ഷാപ്രവർത്തനം നടത്തിവരികയാണ്.

Related posts

നാദാപുരത്ത് നിര്‍മാണത്തിലിരുന്ന വീട് തകര്‍ന്നു; രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

Aswathi Kottiyoor

കൈലാഖ്, പുതിയ സ്‍കോഡ എസ്‍യുവിക്ക് കാസര്‍കോടുകാരൻ മുഹമ്മദ് സിയാദിട്ട പേര്;സമ്മാനം ഈ കാറിന്‍റെ ആദ്യ യൂണിറ്റ്!

Aswathi Kottiyoor

തൃശൂരിൽ മുഖ്യമന്ത്രിയുടെ മിന്നൽ സന്ദർശനം; CPIM നേതാക്കളുമായി കൂടിക്കാഴ്ച നടത്തി

Aswathi Kottiyoor
WordPress Image Lightbox