22.5 C
Iritty, IN
September 8, 2024
  • Home
  • Uncategorized
  • ‘വിഴിഞ്ഞം തനിക്ക് ദുഖപുത്രി’യെന്ന് മറിയാമ്മ; ‘ഉമ്മൻ ചാണ്ടിയുടെ പേര് വേണമെന്ന് ആ​ഗ്രഹമില്ലെ’ന്ന് ചാണ്ടി ഉമ്മൻ
Uncategorized

‘വിഴിഞ്ഞം തനിക്ക് ദുഖപുത്രി’യെന്ന് മറിയാമ്മ; ‘ഉമ്മൻ ചാണ്ടിയുടെ പേര് വേണമെന്ന് ആ​ഗ്രഹമില്ലെ’ന്ന് ചാണ്ടി ഉമ്മൻ


തിരുവനന്തപുരം: വിഴിഞ്ഞം തനിക്ക് ദുഖപുത്രിയെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മൻ. അന്നും ഇന്നും ഉമ്മൻചാണ്ടിയാണ് ശരിയെന്നും മറിയാമ്മ ഉമ്മൻ മാധ്യമങ്ങളോട് സംസാരിക്കവേ ചൂണ്ടിക്കാട്ടി. അക്കാലത്ത് നിരവധി ആരോപണങ്ങൾ കേട്ടതാണെന്നും ഒരുപാട് പ്രാർത്ഥിക്കുകയും ചെയ്തെന്നും മറിയാമ്മ ഉമ്മൻ പറഞ്ഞു. വിഴിഞ്ഞം തുറമുഖം ട്രയല്‍ റണ്‍ ഉദ്ഘാടന വേളയുടെ പശ്ചാത്തലത്തിലായിരുന്നു മറിയാമ്മ ഉമ്മന്‍റെ വാക്കുകള്‍.

വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻ ചാണ്ടിയുടെ പേര് വേണമെന്ന് ആ​ഗ്രഹമില്ലെന്നായിരുന്നു മകൻ ചാണ്ടി ഉമ്മൻ എംഎൽഎയുടെ പ്രതികരണം. വിഴിഞ്ഞം തുറമുഖത്തിന് പ്രത്യേകമായി പേരിടണമെന്ന് ആ​ഗ്രഹമില്ലെന്ന് പറഞ്ഞ ചാണ്ടി ഉമ്മൻ ജനമനസ്സിൽ വിഴിഞ്ഞം തുറമുഖം ഉമ്മൻ ചാണ്ടിയുടെ പേരിലാണെന്നും കൂട്ടിച്ചേർത്തു. വിഴിഞ്ഞം പൂർത്തീകരിച്ച സർക്കാരിന് നന്ദിയെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

Related posts

ഗാസയിൽ ഗർഭിണി കൊല്ലപ്പെട്ടു; സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്തു, കുഞ്ഞ് സുരക്ഷിതയെന്ന് ഡോക്ടർമാർ

Aswathi Kottiyoor

ആരോഗ്യ വകുപ്പ് ജീവനക്കാരെ പഞ്ചായത്ത് ജോലികളിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

Aswathi Kottiyoor

ചരക്കുവണ്ടിയിലേക്ക് പാഞ്ഞ് കയറി പാസഞ്ചര്‍ ട്രെയിന്‍, പാകിസ്ഥാനിൽ 31 പേർക്ക് പരിക്ക്

Aswathi Kottiyoor
WordPress Image Lightbox