22.5 C
Iritty, IN
September 7, 2024
  • Home
  • Uncategorized
  • ദില്ലി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം, ജയിൽ മോചനത്തിന് കടമ്പകൾ ബാക്കി
Uncategorized

ദില്ലി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം, ജയിൽ മോചനത്തിന് കടമ്പകൾ ബാക്കി

ദില്ലി: വിവാദ മദ്യനയ കേസിൽ തിഹാർ ജയിലിൽ കഴിയുന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചു. ഹര്‍ജിയിലെ നിയമ വിഷയങ്ങള്‍ മൂന്നംഗ ബെഞ്ചിന് വിട്ടു. അതേസമയം, മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണോ എന്ന കാര്യത്തില്‍ തീരുമാനം അരവിന്ദ് കെജ്രിവാളിന് വിടുന്നുവെന്നും സുപ്രീംകോടതി അറിയിച്ചു. ഇടക്കാല ജാമ്യം ലഭിച്ചെങ്കിലും കെജ്രിവാൾ ജയിൽ തുടരും. സിബിഐ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ ആയത് കൊണ്ട് ഇതിൽ ജാമ്യം ലഭിച്ചാല്‍ മാത്രമേ ജയില്‍ മോചനം സാധ്യമാകൂ.

ഇഡിയുടെ അറസ്റ്റിനെ ചോദ്യം ചെയ്ത് അരവിന്ദ് കെജ്രിവാൾ നൽകിയ ഹർജിയിൽ സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. ഈ കേസിന്റെ വാദത്തിനിടെ കെജ്രിവാളിന് സുപ്രീംകോടതി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇടക്കാല ജാമ്യം നൽകിയത്. കഴിഞ്ഞ മെയ് മാസം കേസിൽ വാദം പൂർത്തിയാക്കി കോടതി വിധി പറയാൻ മാറ്റിയിരുന്നു. അറസ്റ്റ് നിയമവിരുദ്ധമാണെന്നാണ് കെജ്രിവാളിന്റെ വാദം.

Related posts

റോഡാകെ കുണ്ടും കുഴിയും, തൃശൂർ-കുന്നംകുളം റൂട്ടിൽ ഇന്ന് സ്വകാര്യ ബസ് സമരം; ജീവനക്കാര്‍ പ്രതിഷേധ പദയാത്ര നടത്തും

Aswathi Kottiyoor

ആലപ്പുഴയിൽ കാർ ഓട്ടോയിലിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Aswathi Kottiyoor

‘ഇളയരാജ എല്ലാവരെക്കാളും മുകളിലല്ല’; പാട്ടുകളുടെ പകർപ്പവകാശ കേസിൽ വിമർശിച്ച് മദ്രാസ് ഹൈക്കോടതി

Aswathi Kottiyoor
WordPress Image Lightbox