24 C
Iritty, IN
September 13, 2024
  • Home
  • Uncategorized
  • കുതിച്ചുയർന്ന മത്സ്യ വില കുറഞ്ഞുതുടങ്ങി, മത്തിക്ക് 240, ഉപഭോക്താക്കള്‍ക്ക് ആശ്വാസം
Uncategorized

കുതിച്ചുയർന്ന മത്സ്യ വില കുറഞ്ഞുതുടങ്ങി, മത്തിക്ക് 240, ഉപഭോക്താക്കള്‍ക്ക് ആശ്വാസം

കൊല്ലം: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനത്തിന് പിന്നാലെ കുതിച്ചുയര്‍ന്ന മത്സ്യവില കുറഞ്ഞു തുടങ്ങി. കിലോയ്ക്ക് 400 കടന്ന മത്തിക്ക് കൊല്ലത്തെ വിപണികളിൽ 240 രൂപയായി കുറഞ്ഞു. ഒരാഴ്ചയ്ക്കിടെ മത്സ്യലഭ്യതയില്‍ ഉണ്ടായ വര്‍ധനയാണ് ഉപഭോക്താക്കള്‍ക്ക് ആശ്വാസമാകുന്നത്. നെത്തോലിക്ക് 30 മുതൽ 40 വരേയും മത്തിക്ക് 240 മുതൽ 260 വരേയും വിലയായി കുറഞ്ഞിട്ടുണ്ട്.

കിളിമീന്‍ 160 മുതൽ 200 വരേയും ചൂര 150 മുതൽ 200 വരേയും ചെമ്മീന്‍ 320 മുതൽ 380 വരേയുമായാണ് കുറഞ്ഞത്. രണ്ട് മാസത്തോളം നീളുന്ന ട്രോളിംഗ് നിരോധന കാലത്ത് പരമ്പരാഗത വള്ളങ്ങൾക്ക് മാത്രമാണ് മത്സ്യബന്ധനത്തിന് അനുമതിയുള്ളത്. ട്രോളിംഗ് നിരോധനത്തിന് പിന്നാലെ ചെറുവള്ളങ്ങളിൽ പിടിച്ചുകൊണ്ടു വരുന്ന മത്തിക്ക് 400 രൂപയിലധികം വില വന്നിരുന്നു.

Related posts

സാങ്കൽപിക ചിത്രമാണ്, ചരിത്രസിനിമയല്ല; മതേതരസമൂഹം സ്വീകരിച്ചോളും: ഹൈക്കോടതി

അദാനിക്കെതിരായ അന്വേഷണം സെബി വേ​ഗത്തിൽ പൂർത്തിയാക്കണം; സുപ്രീം കോടതിയിൽ ഹർജി

Aswathi Kottiyoor

പെരിയാർ നീന്തിക്കടന്ന് അഞ്ച് വയസുകാരൻ അയാൻ; 780 മീറ്റർ ദൂരം പിന്നിട്ടത് 50 മിനിറ്റുകൊണ്ട്

Aswathi Kottiyoor
WordPress Image Lightbox