22.5 C
Iritty, IN
September 7, 2024
  • Home
  • Uncategorized
  • നെറ്റ് ചോദ്യപേപ്പർ ചോർന്നതിന് തെളിവില്ലെന്ന് സിബിഐ; ‘ടെലഗ്രാമിൽ പ്രചരിച്ചത് പരീക്ഷക്ക് ശേഷം പകർത്തിയ പേപ്പർ’
Uncategorized

നെറ്റ് ചോദ്യപേപ്പർ ചോർന്നതിന് തെളിവില്ലെന്ന് സിബിഐ; ‘ടെലഗ്രാമിൽ പ്രചരിച്ചത് പരീക്ഷക്ക് ശേഷം പകർത്തിയ പേപ്പർ’

ദില്ലി : യുജിസി നെറ്റ് ചോദ്യപേപ്പർ ചോർന്നതിന് തെളിവില്ലെന്ന് സിബിഐ. ടെലഗ്രാമിൽ പ്രചരിച്ചത് പരീക്ഷയ്ക്കു ശേഷം പകർത്തിയ ചോദ്യപേപ്പറാണെന്നാണ് സിബിഐ നൽകുന്ന വിശദീകരണം. പരീക്ഷയ്ക്ക് മുമ്പ് ചോദ്യപ്പേപ്പർ ചോർന്നുവെന്ന് വരുത്താൻ ഒരു സംഘം ശ്രമിച്ചെന്നും സിബിഐ ആരോപിച്ചു. ടെലഗ്രാമിൽ ചോദ്യപേപ്പർ പ്രചരിച്ചതിനാൽ പരീക്ഷ റദ്ദാക്കിയിരുന്നു. നീറ്റ് പരീക്ഷയിലും ടെലഗ്രാമിൽ പ്രചരിച്ച ചിത്രം കെട്ടിചമച്ചതെന്ന് എൻടിഎ (നാഷണൽ ടെസ്റ്റിംഗ് ഏജൻസി) ആരോപിച്ചിരുന്നു.

അതേ സമയം,റദ്ദാക്കിയ യുജിസി നെറ്റ് പരീക്ഷകൾ ഓഗസ്റ്റ് 21 മുതൽ സെപ്തംബർ നാല് വരെ നടക്കും. സിഎസ്ഐആർ നെറ്റ് പരീക്ഷ ജൂലായ് 25 മുതൽ 27 വരെയും നടക്കും. ചോദ്യപേപ്പർ ചോർന്ന സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം പരീക്ഷകൾ മാറ്റിയത്. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയാണ് പുതുക്കിയ തീയ്യതികളും പ്രഖ്യാപിച്ചത്.

Related posts

കണ്ണൂരിൽ വീട്ടുമതിലിൽ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം

Aswathi Kottiyoor

കെകെ രമ എംഎൽഎയുടെ അച്ഛൻ കെ കെ മാധവൻ അന്തരിച്ചു

Aswathi Kottiyoor

ചെന്നൈ എയര്‍പോര്‍ട്ടില്‍ 22 പാമ്പുകളുമായി സ്ത്രീ കസ്റ്റംസിന്‍റെ പിടിയില്‍

Aswathi Kottiyoor
WordPress Image Lightbox