നേരത്തെ റോഡ് നിയമലംഘനങ്ങൾ നടത്തിയതിന് എം വി ഡിയും ഹൈക്കോടതിയും ഇടപെട്ട് നടപടിയെടുത്തയാളാണ് സഞ്ജു ടെക്കി. ഗതാഗത നിയമ ലംഘനം നടത്തിയതിനുളള കേസ് കോടതിയിൽ നടക്കുന്നതിനിടെയാണ് സ്കൂൾ വിദ്യാർത്ഥികൾക്കായുളള പരിപാടിയിൽ സഞ്ജു മുഖ്യാതിഥിയാകുന്നുവെന്ന നോട്ടീസ് പുറത്തുവന്നത്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്നാണ് നോട്ടീസിൽ സഞ്ജു ടെക്കിക്ക് നൽകിയിരുന്ന വിശേഷണം. നോട്ടീസ് പുറത്തുവന്നതോടെ വലിയ വിമർശനം വിവിധ കോണുകളിൽ നിന്നും ഉയർന്നിരുന്നു. സി പി എം ഭരിക്കുന്ന ജില്ലാ പഞ്ചായത്തായിരുന്നു പരിപാടിയുടെ സംഘാടകർ. പ്രസിഡന്റ് കെ ജി രാജേശ്വരിയായിരുന്നു പരിപാടിയുടെ അധ്യക്ഷ. പഞ്ചായത്ത് ഭരണസമിതിക്കെതിരെയടക്കം വിമർശനം ശക്തമാകുന്നതിനിടെയാണ് സഞ്ജു ടെക്കി തന്നെ പരിപാടിയിൽ നിന്നും പിന്മാറുന്നതായി അറിയിച്ചത്.
- Home
- Uncategorized
- വിവാദത്തിന് പിന്നാലെ സഞ്ജു ടെക്കിയുടെ തീരുമാനം, സർക്കാർ സ്കൂളിലെ മാഗസിൻ പ്രകാശന ചടങ്ങിൽ പങ്കെടുക്കില്ല