25.7 C
Iritty, IN
October 18, 2024
  • Home
  • Uncategorized
  • ഇന്ത്യന്‍ പരിശീലകനായി ചുമതലയേറ്റ ഗൗതം ഗംഭീറിന്‍റെ പ്രതിഫലം, തീരുമാനമെടുക്കാന്‍ സമയമുണ്ടെന്ന് ബിസിസിഐ
Uncategorized

ഇന്ത്യന്‍ പരിശീലകനായി ചുമതലയേറ്റ ഗൗതം ഗംഭീറിന്‍റെ പ്രതിഫലം, തീരുമാനമെടുക്കാന്‍ സമയമുണ്ടെന്ന് ബിസിസിഐ


മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകനായി നിയമിതനായ ഗൗതം ഗംഭീറിന്‍റെ പ്രതിഫലകാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്ന് വ്യക്തമാക്കി ബിസിസിഐ. പ്രതിഫലത്തിന്‍റെ കാര്യം ഗംഭീറിന്‍റെ അവസാന പരിഗണനയാണെന്നും തന്‍റെ സഹപരീശലകരെ നിയമിക്കുന്നതിലും അടുത്ത പരമ്പരക്കായി ഇന്ത്യൻ ടീമിനെ ഒരുക്കുന്നതിലുമാണ് ഗംഭീര്‍ ആദ്യ പരിഗണന നല്‍കുന്നതെന്നും ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ദിവസമാണ് രാഹുല്‍ ദ്രാവിഡിന്‍റെ പിന്‍ഗാമിയായി ഗംഭീറിനെ ഇന്ത്യൻ പരിശീലകനായി നിയമിച്ച കാര്യം ബിസിസിഐ സെക്രട്ടറി ജയ് ഷാ പ്രഖ്യാപിച്ചത്. ഗംഭീര്‍ ദ്രാവിഡിന്‍റെ പിന്‍ഗാമിയാവുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നെങ്കിലും ഔദ്യോഗിക പ്രഖ്യാപനം വൈകിയത് പ്രതിഫലത്തര്‍ക്കത്തെ തുടര്‍ന്നായിരുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Related posts

ഓര്‍മകളില്‍ നൊമ്പരമായി വന്ദന; ആശുപത്രി അക്രമത്തിന് കടുത്ത ശിക്ഷ: ഓർഡിനൻസിന് അംഗീകാരം

Aswathi Kottiyoor

കടകംപള്ളിക്കെതിരെ സിപിഎം സംസ്ഥാന സമിതിയിൽ രൂക്ഷ വിമര്‍ശനം; അനാവശ്യ വിവാദത്തിന് തിരികൊളുത്തിയെന്ന് ആരോപണം

Aswathi Kottiyoor

കേരഫെഡിൽ കൊപ്ര അഴിമതി; 22 കോടി നഷ്ടം

Aswathi Kottiyoor
WordPress Image Lightbox