25.7 C
Iritty, IN
October 18, 2024
  • Home
  • Uncategorized
  • മണ്‍സൂണ്‍ എത്തി ഒന്നരമാസമാകുമ്പോഴും സംസ്ഥാനത്ത് 27 ശതമാനം മഴക്കുറവ്
Uncategorized

മണ്‍സൂണ്‍ എത്തി ഒന്നരമാസമാകുമ്പോഴും സംസ്ഥാനത്ത് 27 ശതമാനം മഴക്കുറവ്

മണ്‍സൂണ്‍ എത്തി ഒന്നരമാസമാകുമ്പോഴും കേരളത്തില്‍ പരക്കെ മഴ ലഭിക്കുന്നതില്‍ കുറവ്. ജൂണ്‍ മുതല്‍ ജൂലൈ പത്ത് വരെ 27 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയത്. സംസ്ഥാനമൊട്ടാകെ 864.4 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് ഇതുവരെ 628.5 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. കണ്ണൂര്‍, കോട്ടയം, തിരുവനന്തപുരം ജില്ലകളില്‍ മാത്രമാണ് സാധാരണ അളവില്‍ മഴ ലഭിച്ചത്. ഇതില്‍ കണ്ണൂരിലും കാസര്‍കോട്ടും ഒഴികെ മറ്റ് ജില്ലകളിലൊന്നും 1000 മില്ലിമീറ്ററിന് മുകളില്‍ മഴ പെയ്തില്ല. കണ്ണൂരാണ് ഇതുവരെ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. 1093.2 മില്ലി മീറ്റര്‍ മഴ കണ്ണൂരില്‍ പെയ്തു.

കാസര്‍കോട് 1012.9 മിമീ മഴയും പെയ്തു. ഇടുക്കിയും വയനാടുമാണ് ഏറ്റവും കുറവ് മഴ പെയ്തത്. ഇടുക്കിയില്‍ 45 ശതമാനം മഴക്കുറവ് രേഖപ്പെടുത്തിയപ്പോള്‍ വയനാട്ടില്‍ 42 ശതമാനം മഴ കുറഞ്ഞു. ആലപ്പുഴ(29), കണ്ണൂര്‍ (7), എറണാകുളം (38), കാസര്‍കോട് (25), കൊല്ലം (24), കോട്ടയം (14), കോഴിക്കോട് (25), മലപ്പുറം (25), പാലക്കാട് (29), പത്തനംതിട്ട (20), തിരുവനന്തപുരം (14), തൃശൂര്‍ (28) എന്നിങ്ങനെയാണ് കണക്ക്. ജൂണില്‍ മാത്രം 25 ശതമാനം മഴക്കുറവ് രേഖപ്പെടുത്തി.

Related posts

പരിശീലനത്തിനിടെ വനിതാ ട്രെയിനി പൈലറ്റിന് കണ്‍ട്രോൾ ടവറുമായി ബന്ധം നഷ്ടമായി; വിമാനം ടാക്സിവേയിൽ ഇറക്കി

Aswathi Kottiyoor

ബലാത്സംഗക്കേസിൽ സിദ്ദിഖിന്റെയും മുകേഷിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണനയ്ക്കും

Aswathi Kottiyoor

23 ഇടങ്ങളില്‍ കെഎസ്ആര്‍ടിസി ഡ്രൈവിങ് സ്‌കൂള്‍, കുറഞ്ഞ ഫീസ്: തുടക്കം കുറിച്ച് മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox