22.5 C
Iritty, IN
September 7, 2024
  • Home
  • Uncategorized
  • നേത്രാവതി എക്സ്പ്രസ് റദ്ദാക്കി; മറ്റ് ട്രെയിനുകളുടെ യാത്രാ ക്രമത്തിലും മാറ്റം
Uncategorized

നേത്രാവതി എക്സ്പ്രസ് റദ്ദാക്കി; മറ്റ് ട്രെയിനുകളുടെ യാത്രാ ക്രമത്തിലും മാറ്റം

തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയെ തുടർന്ന് കൊങ്കൺ പാതയിൽ പലയിടങ്ങളിലും ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടതിനെ തുടർന്ന് കേരളത്തിൽ നിന്ന് പുറപ്പെടുന്ന ട്രെയിനുകളുടെ യാത്രാ ക്രമത്തിൽ മാറ്റം വരുത്തി. തിരുവനന്തപുരത്ത് നിന്ന് ലോക്മാന്യ തിലക് വരെ നേത്രാവതി എക്സ്പ്രസ് (ട്രെയിൻ നമ്പർ – 16346) റദ്ദാക്കിയതായി റെയിൽവെ അറിയിച്ചു. ബുധനാഴ്ച (2024 ജൂലൈ 10) പുറപ്പെടേണ്ടിയിരുന്ന ട്രെയിനാണ് റദ്ദാക്കിയത്.

കഴിഞ്ഞ ദിവസം പുറപ്പെട്ട എറണാകുളം ജംഗ്ഷൻ – പൂനെ പൂർണ എക്സ്പ്രസ് (ട്രെയിൻ നമ്പർ – 22149) മഡ്ഗാവ് വഴി വഴിതിരിച്ചുവിടും. എറണാകുളം – നിസാമുദ്ദീൻ മംഗള എക്സ്പ്രസും (ട്രെയിൻ നമ്പർ – 12617), തിരുവനന്തപുരം സെൻട്രൽ – ഹസ്രത് നിസാമുദ്ദീൻ രാജധാനി എക്സ്പ്രസും (ട്രെയിൻ നമ്പർ – 12483) ഇതേ റൂട്ടിലൂടെ തന്നെയായിരിക്കും സർവീസ് നടത്തുക. കൊച്ചുവേളി – അമൃത്സർ ജംഗ്ഷൻ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (ട്രെയിൻ നമ്പ‍ർ – 12483), എറണാകുളം – ഹസ്രത് നിസാമുദ്ദീൻ മംഗള എക്സ്പ്രസും (ട്രെയിൻ നമ്പർ – 12617) പാലക്കാട് വഴി വഴിതിരിച്ചുവിടുമെന്നും റെയിൽവെയുടെ അറിയിപ്പിൽ പറയുന്നു.

Related posts

ഹീറ്ററിന് തീപിടിച്ച് പുതപ്പിലേക്ക് പടർന്നു; ഉറങ്ങിക്കിടന്ന 3 വയസുകാരിയും പിതാവും വെന്തുമരിച്ചു, ഭാര്യ ഐസിയുവിൽ

Aswathi Kottiyoor

ആകാശ് തില്ലങ്കേരിക്ക് കണ്ണൂരില്‍ ലൈസന്‍സില്ല, മറ്റ് ആര്‍ടിഒ പരിധികളില്‍ പരിശോധിക്കുന്നുവെന്ന് എംവിഡി

Aswathi Kottiyoor

ഫാദർ ആൻറണി കൊഴുവനാൽ അന്തരിച്ചു

Aswathi Kottiyoor
WordPress Image Lightbox