22.9 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ വിജയോത്സവം 2024 സംഘടിപ്പിച്ചു
Uncategorized

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ വിജയോത്സവം 2024 സംഘടിപ്പിച്ചു


കേളകം: ഈ വർഷത്തെ എസ്എസ്എൽസി,പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ മുഴുവൻ കുട്ടികളെയും കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ആദരിച്ചു. പൗരസ്ത്യ സുവിശേഷ സമാജം പ്രസിഡണ്ട്, അഭിവന്ദ്യ മാർക്കോസ് മോർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഇ എ ഇ സ്കൂൾസ് കോർപ്പറേറ്റ് മാനേജർ റവ. ഫാ. തോമസ് മാളിയേക്കൽ അധ്യക്ഷനായിരുന്നു. ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ കേളകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി ടി അനീഷ്, കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ വി ഗീത, സ്കൂൾ മാനേജർ ഫാ. വർഗീസ് കവണാട്ടേല്‍, വാർഡ് മെമ്പർ സുനിതാ രാജു എന്നിവർ ചേർന്ന് ആദരിച്ചു. എൻ എം എം എസ്, യു എസ് എസ് സ്കോളർഷിപ്പുകൾ നേടിയ കുട്ടികളെയും ചടങ്ങിൽ ആദരിക്കുകയുണ്ടായി. ഈ വർഷത്തെ പ്ലസ് വൺ പരീക്ഷയിൽ മുഴുവൻ മാർക്കും വാങ്ങി മികച്ച വിജയം നേടിയ എയ്ഞ്ചൽ കുര്യാക്കോസിനെ ചടങ്ങിൽ ആദരിച്ചു. എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയം നേടിയ മുഴുവൻ കുട്ടികളെയും പൂർവ വിദ്യാർത്ഥി സംഘടനയായ ബെഞ്ചിന്റെ നേതൃത്വത്തിൽ മെഡൽ നൽകി ആദരിച്ചു. സജീവൻ എം പി, അമ്പിളി സജി, ഇ പി ഐസക്, ഷീന ജോസ് ടി, സി. മേരി കെ ജി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പ്രിന്‍സിപ്പാള്‍ എന്‍ ഐ ഗീവർഗീസ് സ്വാഗതവും ഹെഡ്മാസ്റ്റർ എം വി മാത്യു നന്ദിയും പറഞ്ഞു.

Related posts

ലിഫ്റ്റ് മുതൽ കോൺഫറൻസ് റൂമും വരെ; തെലങ്കാന രജിസ്ട്രേഷൻ ബസ് 2 മാസം രാഹുൽ ഗാന്ധിക്ക് വീടാകും

Aswathi Kottiyoor

മദ്യപിച്ച് ലക്കുകെട്ട് ബൈക്ക് യാത്ര, വിവരം അറിയാൻ നിർത്തിയ വാഹനത്തിൽ ഇടിച്ച് അപകടം, രണ്ടുപേർ ചികിത്സയിൽ

Aswathi Kottiyoor

പാലത്തിൽ നിന്നും കാൽവഴുതി പെരിയാറിൽ വീണു 10 വയസുകാരി; ഓടിക്കൂടി നാട്ടുകാർ, നീന്തിക്കയറി താരമായി അളകനന്ദ

Aswathi Kottiyoor
WordPress Image Lightbox