23.1 C
Iritty, IN
September 16, 2024
  • Home
  • Uncategorized
  • അനുവദനീയമായ സമയത്തില്‍ കൂടുതല്‍ പ്രവര്‍ത്തിച്ചു; കോഹ്‌ലിയുടെ ഉടമസ്ഥതയിലുള്ള പബ്ബിനെതിരെ കേസ്
Uncategorized

അനുവദനീയമായ സമയത്തില്‍ കൂടുതല്‍ പ്രവര്‍ത്തിച്ചു; കോഹ്‌ലിയുടെ ഉടമസ്ഥതയിലുള്ള പബ്ബിനെതിരെ കേസ്

ബെംഗളൂരു: വിരാട് കോഹ്‌ലിയുടെ ഉടമസ്ഥതയിലുള്ള വൺ8 കമ്യൂൺ പബ്ബിനും എംജി റോഡിലെ മറ്റ് നിരവധി സ്ഥാപനങ്ങൾക്കുമെതിരെ കേസ്. അനുവദനീയമായതിലും കൂടുതല്‍ സമയം പ്രവര്‍ത്തിച്ചതിനാലാണ് സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തത്. ചിന്നസ്വാമി ക്രിക്കറ്റ് സ്റ്റേഡിയത്തിന് സമീപത്തായി സ്ഥിതിചെയ്യുന്ന വണ്‍8 കമ്യൂണ്‍ പബ്ബ് പുലർച്ചെ ഒരു മണിവരെയെ തുറക്കാന്‍ അനുമതിയുള്ളൂ. എന്നാല്‍ പുലർച്ചെ 1.30 വരെ തുറന്നു പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് സെന്‍ട്രല്‍ ഡിസിപി അറിയിച്ചു. രാത്രി വൈകിയും പ്രദേശത്ത് ഉച്ചത്തിലുള്ള സംഗീതം കേൾക്കുന്നുവെന്ന പരാതിയെ തുടർന്നാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

“രാത്രിയിൽ ഉച്ചത്തിലുള്ള സംഗീതം കേൾക്കുന്നതായി ഞങ്ങൾക്ക് പരാതികൾ ലഭിച്ചു. അന്വേഷണം തുടരുകയാണ്, അതിനനുസരിച്ച് തുടർനടപടികൾ സ്വീകരിക്കും,” പൊലീസ് ഓഫീസർ പറഞ്ഞു. വിരാട് കോഹ്‌ലിയുടെ വൺ8 കമ്മ്യൂണിന് ഡൽഹി, മുംബൈ, പൂനെ, കൊൽക്കത്ത തുടങ്ങിയ മെട്രോ നഗരങ്ങളിലും ശാഖകളുണ്ട്. കഴിഞ്ഞ വർഷം ഡിസംബറിലാണ് ബെംഗളൂരു ശാഖ ആരംഭിച്ചത്. രത്‌നം കോംപ്ലക്‌സിൻ്റെ ആറാം നിലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.

Related posts

ഇടുക്കിയിൽ ചൊവാഴ്ച എൽഡിഎഫ് ഹർത്താൽ

Aswathi Kottiyoor

ഭാര്യയുടെ പ്രസവം കണ്ടശേഷം മാനസികനില വഷളായി; നഷ്ടപരിഹാരം തേടി ഭര്‍ത്താവ്.

Aswathi Kottiyoor

തൊണ്ടിയിൽ സെന്റ് ജോൺസിൽ ചെസ് ടൂർണമെന്റിന് തുടക്കമായി.

Aswathi Kottiyoor
WordPress Image Lightbox