24.3 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • ഇൻഷുറൻസ് ഇല്ലാത്ത വാഹന ഉടമകൾ അറിയുക, പിടിവീണാൽ ഫൈനിൽ ഒതുങ്ങില്ല! മനുഷ്യാവകാശ കമ്മീഷന്‍റെ കർശന നിർദ്ദേശം ഇങ്ങനെ
Uncategorized

ഇൻഷുറൻസ് ഇല്ലാത്ത വാഹന ഉടമകൾ അറിയുക, പിടിവീണാൽ ഫൈനിൽ ഒതുങ്ങില്ല! മനുഷ്യാവകാശ കമ്മീഷന്‍റെ കർശന നിർദ്ദേശം ഇങ്ങനെ

തിരുവനന്തപുരം: ഇൻഷുറൻസ് പരിരക്ഷ ഇല്ലാതെ നിരത്തിൽ ഓടുന്ന വാഹനങ്ങൾ പരിശോധനയിൽ പിടികൂടിയാൽ പിഴ മാത്രം അടച്ച് പോകാമെന്ന് ഉടമകൾ കരുതണ്ട. ഇൻഷുറൻസ് ഇല്ലാതെ ഓടുന്ന വാഹനങ്ങൾ പിടികൂടിയാൽ പിഴ ഈടാക്കുന്നതിനൊപ്പം ഇൻഷുറൻസും എടുപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശിച്ചു. ഇതു സംബന്ധിച്ച് കർശന നിർദ്ദേശം പൊലീസ് ഉദ്യോഗസ്ഥർക്ക് നൽകണമെന്നും കമ്മിഷൻ ഡി ജി പിയോട് ആവശ്യപ്പെട്ടു.

2022 ൽ പാലക്കാട് വാഹന പരിശോധനയ്ക്കിടെ ഇൻഷ്വറൻസില്ലാത്ത വാഹനം കസ്റ്റഡിയിലെടുക്കാതെ വിട്ടുനൽകിയതിനെതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. കല്ലടികോട് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ നടത്തിയ പരിശോധനയിലാണ് ഇൻഷുറൻസ് ഇല്ലാത്ത വാഹനം ഓടിച്ചയാൾക്ക് 2000 രൂപ പിഴയിട്ട ശേഷം വാഹനം വിട്ടു കൊടുത്തത്. വിമർശനം ഉയർന്നതോടെ എസ് ഐക്ക് മെമ്മോയും താക്കീതും നൽകിയിരുന്നു.

Related posts

ഏറെക്കാലകത്തെ കാത്തിരിപ്പ്, ഒടുവിൽ തടസ്സങ്ങൾ നീങ്ങി; ജാനുവിന് ഇനി സ്വന്തം വീട്ടിൽ അന്തിയുറങ്ങാം

Aswathi Kottiyoor

ജീവനക്കാരെ ‘ചില്ലുമുനയിൽ’ നിർത്തി; ഭീകരാന്തരീക്ഷം സൃഷ്ടിച്ചു; തൃശൂരിൽ പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയി

Aswathi Kottiyoor

’29 മുറിവുകൾ, തെളിവായി വീഡിയോ കോളും സിസിടിവി ദൃശ്യങ്ങളും’; വിഷ്ണുപ്രിയ വധക്കേസിൽ ശിക്ഷ തിങ്കളാഴ്ച വിധിക്കും

Aswathi Kottiyoor
WordPress Image Lightbox