30.4 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • വിദ്യാര്‍ത്ഥിനിയെ കടന്നുപിടിച്ചു: കുസാറ്റ് സിൻ്റിക്കേറ്റ് അംഗമായ ഇടത് നേതാവിനെതിരെ പൊലീസ് കേസ്
Uncategorized

വിദ്യാര്‍ത്ഥിനിയെ കടന്നുപിടിച്ചു: കുസാറ്റ് സിൻ്റിക്കേറ്റ് അംഗമായ ഇടത് നേതാവിനെതിരെ പൊലീസ് കേസ്


കളമശേരി: വിദ്യാർഥിനിയെ കടന്നു പിടിച്ചെന്ന പരാതിയിൽ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ സിൻഡിക്കറ്റ് അംഗത്തിനെതിരെ പൊലീസ് കേസ്. ഇടത് നേതാവ് കൂടിയായ പി.കെ ബേബിക്കെതിരെയാണ് കളമശേരി പൊലീസ് കേസെടുത്തത്. കുസാറ്റിലെ കലോത്സവത്തിനിടെ തന്നെ കടന്നുപിടിച്ചുവെന്നാണ് വിദ്യാര്‍ത്ഥിനിയുടെ പരാതി. ഈ സംഭവത്തിൽ നേരത്തെ തന്നെ ബേബിക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നു. എന്നാൽ വിദ്യാര്‍ത്ഥിനിയുടെ പരാതി കിട്ടിയില്ലെന്ന് പറഞ്ഞ് സര്‍വകലാശാല ബേബിക്കെതിരെ നടപടി എടുത്തില്ല. കഴിഞ്ഞ ദിവസം പരാതിക്കാരി സര്‍വകലാശാലയ്ക്ക് പരാതി നൽകി. ഈ പരാതി സര്‍വകലാശാല അധികൃതര്‍ കളമശേരി പൊലീസിന് കൈമാറുകയായിരുന്നു.

Related posts

അനുവിന്‍റെ മരണം; മലപ്പുറം സ്വദേശി കസ്റ്റഡിയില്‍, സിസിടിവിയില്‍ ഇയാളുടെ ദൃശ്യം

Aswathi Kottiyoor

സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ; നൽകുന്നത് ഒരു മാസത്തെ കുടിശിക

Aswathi Kottiyoor

മൊബൈലിൽ ഉച്ചത്തിൽ പാട്ടുകേട്ടാൽ ബസിൽനിന്ന് പുറത്ത്*

Aswathi Kottiyoor
WordPress Image Lightbox