23.8 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • നാല് ദിവസം റേഷൻ കടകൾ തുറക്കില്ല; കാരണം ഇ പോസ് ക്രമീകരണവും റേഷൻ കടയുടമകളുടെ സമരവും
Uncategorized

നാല് ദിവസം റേഷൻ കടകൾ തുറക്കില്ല; കാരണം ഇ പോസ് ക്രമീകരണവും റേഷൻ കടയുടമകളുടെ സമരവും


തിരുവനന്തപുരം: ഇന്ന് മുതൽ നാല് ദിവസത്തേക്ക് റേഷൻ കടകളില്ല. ഇന്ന് അടച്ചിട്ടത് ഇ പോസ് ക്രമീകരണത്തിനാണ്. നാളെ ഞായറാഴ്ച കട തുറക്കില്ല. തിങ്കളും ചൊവ്വയും റേഷൻ കട ഉടമകളുടെ സമരമാണ്.

കഴിഞ്ഞ മാസത്തെ റേഷൻ വിതരണം ഈ മാസം അഞ്ച് വരെ നീട്ടിയിരുന്നു. അതുകൊണ്ടുതന്നെ ഈ മാസത്തെ റേഷൻ അഞ്ചാം തിയ്യതി വരെ വാങ്ങാൻ കഴിഞ്ഞില്ല. ഇന്ന് അടച്ചിട്ടത് ഇ പോസ് ക്രമീകരണത്തിനാണെങ്കിൽ ജൂലൈ 8, 9 തിയ്യതികളിൽ കടകൾ അടച്ചിട്ട് സമരത്തിലാണ് റേഷൻ കടയുടമകൾ. വേതന പാക്കേജ് കാലോചിതമായി പരിഷ്കരിക്കുക, ക്ഷേമനിധി കാര്യക്ഷമമാക്കുക തുടങ്ങിയവയാണ് ആവശ്യം.

സാധാരണക്കാർ മാസത്തിന്‍റെ തുടക്കത്തിൽ തന്നെ റേഷൻ വാങ്ങാറുണ്ട്. ഇത്തവണ ആ സാഹചര്യമില്ല. ജൂലൈ 10ന് ശേഷം മാത്രമേ ഈ മാസത്തെ റേഷൻ വാങ്ങാൻ കഴിയൂ എന്ന സാഹചര്യം പാവപ്പെട്ടവരെ സംബന്ധിച്ച് പ്രതിസന്ധിയാണ്.

Related posts

രോഗി ലിഫ്റ്റില്‍ കുടുങ്ങിയ സംഭവം; മൂന്ന് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു

Aswathi Kottiyoor

പലസ്തീൻ ജനതയ്ക്ക് ഐക്യദാര്‍ഢ്യം; ഗാസക്ക് പ്രതിമാസ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് സൗദി അറേബ്യ

Aswathi Kottiyoor

ആലപ്പുഴ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപം എക്സൈസ് പരിശോധന; 2.2 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിൽ

Aswathi Kottiyoor
WordPress Image Lightbox