24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • പൊതുഭരണ വകുപ്പ് ഉത്തരവിറക്കി, നെഹ്‌റു ട്രോഫി വള്ളംകളി ഫണ്ട് സമാഹരണത്തിന് സർക്കാർ ഓഫീസുകളിൽ ടിക്കറ്റ് വിൽപ്പന
Uncategorized

പൊതുഭരണ വകുപ്പ് ഉത്തരവിറക്കി, നെഹ്‌റു ട്രോഫി വള്ളംകളി ഫണ്ട് സമാഹരണത്തിന് സർക്കാർ ഓഫീസുകളിൽ ടിക്കറ്റ് വിൽപ്പന


ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളിക്ക്‌ ഫണ്ട് സമാഹരിക്കാൻ സർക്കാർ ഓഫീസുകൾ വഴി പ്രവേശന ടിക്കറ്റുകൾ വിൽക്കാൻ ഉത്തരവ്. ഇടുക്കി കണ്ണൂർ വയനാട് കാസർഗോഡ് ഒഴികെയുള്ള ജില്ലകളിലെ സർക്കാർ ഓഫീസുകളിലൂടെയാണ് ടിക്കറ്റുകൾ വിൽക്കുക. വള്ളംകളി നടത്തിപ്പിന് ഫണ്ട് കണ്ടെത്താൻ സഹായം ആവശ്യപ്പെട്ട് ആലപ്പുഴ സബ് കളക്ടർ സർക്കാരിനെ സമീപിച്ചിരുന്നു. ഇതിന്റെ അടി സ്ഥാനത്തിലാണ് പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയത്.

നിർബന്ധിത പിരിവും അടിച്ചേൽപ്പിക്കുന്ന ടിക്കറ്റ് വില്പനയും പാടില്ലെന്നും ഉത്തരവിൽ പറയുന്നു. നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാലാണ് ഇത്തരത്തിൽ ഒരു തീരുമാനം. ഓഗസ്റ്റ് 10നാണ് എഴുപതാമത് നെഹ്‌റു ട്രോഫി വള്ളംകളി നടക്കുന്നത്.

Related posts

ചോറ്റാനിക്കരയിൽ യുവതിയെ കൊലപ്പെടുത്തി, ആത്മഹത്യയെന്ന് പറഞ്ഞ് മൃതദേഹം ആശുപത്രിയിലെത്തിച്ചു; ഭ‍ര്‍ത്താവ് പിടിയിൽ

Aswathi Kottiyoor

സൗദിയില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു

Aswathi Kottiyoor

സ്വത്ത് ലക്ഷ്യമിട്ട് അയൽക്കാരിയുമായി പ്രണയം, ഐഡിയ പാളിയതോടെ ക്രൂരമർദ്ദനം, യുവതി ഗുരുതരാവസ്ഥയിൽ

Aswathi Kottiyoor
WordPress Image Lightbox