21.6 C
Iritty, IN
November 21, 2024
  • Home
  • Uncategorized
  • നീറ്റ് പി ജി പരീക്ഷയ്ക്കുള്ള തീയതി പ്രഖ്യാപിച്ചു; പരീക്ഷ നടത്തുക രണ്ട് ഷിഫ്റ്റുകളായി
Uncategorized

നീറ്റ് പി ജി പരീക്ഷയ്ക്കുള്ള തീയതി പ്രഖ്യാപിച്ചു; പരീക്ഷ നടത്തുക രണ്ട് ഷിഫ്റ്റുകളായി

ദില്ലി: നീറ്റ് പി ജി പരീക്ഷയ്ക്കുള്ള പുതുക്കിയ തീയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 11 നാണ് പരീക്ഷ. രണ്ട് ഷിഫ്റ്റുകളായിട്ടാണ് പരീക്ഷ നടക്കുകയെന്ന് നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (NBEMS) അറിയിച്ചു.

നീറ്റ് യു ജി അടക്കമുള്ള പ്രവേശന പരീക്ഷയുടെ ചോദ്യപേപ്പറുകൾ ചോർന്നിരുന്നു. ഇത് വലിയ വിവാദമാകുകയും പിന്നാലെ പിജി പരീക്ഷ മാറ്റിവെക്കുകയുമായിരുന്നു. പരീക്ഷാ ക്രമക്കേടുകളും വിവാദങ്ങളുമാണ് നീറ്റ് പിജി പരീക്ഷ മാറ്റാൻ കാരണമെന്നാണ് നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് വിശദീകരിച്ചത്. എന്നാൽ,വ്യക്തമായ കാരണം ഇല്ലാതെയാണ് നീറ്റ് പിജി പരീക്ഷ മാറ്റിവെച്ചതെന്ന് ആരോപിച്ച് വലിയ പ്രതിഷേധങ്ങളുയർന്നിരുന്നു. നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസിലെ ഉദ്യോഗസ്ഥരും കേന്ദ്ര ആരോഗ്യ മന്ത്രാലയവും നടത്തിയ അവലോകന യോഗത്തിനു പിന്നാലെയാണ് പുതിയ പരീക്ഷാ തീയതി തീരുമാനിച്ചത്.

Related posts

ഭാര്യയേയും മകളേയും ഭക്ഷണത്തിൽ എലിവിഷം ചേർത്ത് കൊല്ലാൻ ശ്രമിച്ചു; ഭർത്താവ് അറസ്റ്റിൽ

Aswathi Kottiyoor

കാസർകോട് ഡ്യൂട്ടിക്കിടയിൽ പൊലീസുകാരൻ മരിച്ചു.*

Aswathi Kottiyoor

കണ്ണൂരില്‍ ബസ്സപകടം: നിരവധിപേര്‍ക്ക് പരിക്ക് |

Aswathi Kottiyoor
WordPress Image Lightbox