28.3 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • തലക്കാണി ഗവ.യു.പി സ്കൂളിൽ ബഷീർ ദിനം ആചരിച്ചു
Uncategorized

തലക്കാണി ഗവ.യു.പി സ്കൂളിൽ ബഷീർ ദിനം ആചരിച്ചു

വൈക്കം മുഹമ്മദ് ബഷീറിൻ്റെ മുഖചിത്രങ്ങളണിഞ്ഞ് അദ്ദേഹത്തിൻ്റെ ഓർമ്മ അവിസ്മരണീയമാക്കി തലക്കാണി ഗവ.യു.പി.സ്കൂൾ വിദ്യാർത്ഥികൾ. ‘എല്ലാരും ബഷീർ ‘ എന്ന പേരിൽ മുഴുവൻ വിദ്യാർത്ഥികളും മുഖചിത്രങ്ങളണിഞ്ഞ് ഒത്തുകൂടി. ബഷീർ കഥാപാത്രങ്ങൾ വരകളിലൂടെ എന്ന പേരിൽ ചിത്ര പ്രദർശനം, ബഷീർ പുസ്തകളുടെ പ്രദർശനം എന്നിവയും നടന്നു. അനുസ്മരണവും വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബുകളുടെ ഉദ്ഘാടനവും യുവ എഴുത്തുകാരൻ മനീഷ് മുഴക്കുന്ന് നിർവഹിച്ചു.പി ടി എ പ്രസിഡണ്ട് ജിം നമ്പുടാകം അധ്യക്ഷനായി .എസ് .എം.സി ചെയർമാൻ ജിജോ അറയ്ക്കൽ, എം.പി.ടി.എ പ്രസിഡണ്ട് സുമിത പ്രജിത്ത്, ഹെഡ്മാസ്റ്റർ സുരേഷ് കുമാർ എം.ടി, ജെയ്സി പി.ജെ, ആൽഫിയോണ ജെയിംസ് എന്നിവർ സംസാരിച്ചു.

Related posts

ദേവനന്ദയെ കാണാതായിട്ട് 5 ദിവസം, മൊബൈല്‍ സിഗ്നല്‍ അവസാനമായി കാണിച്ചത് കൂരാച്ചുണ്ട് പഞ്ചായത്തില്‍; അന്വേഷണം

Aswathi Kottiyoor

മധ്യപ്രദേശിൽ താപനില 46 ഡിഗ്രി കടന്നു, വവ്വാലുകളും പക്ഷികളും ചത്തൊടുങ്ങുന്നു; വീഡിയോ വൈറൽ

Aswathi Kottiyoor

തെര‌‌ഞ്ഞെടുപ്പ് സുരക്ഷാവലയത്തില്‍ കേരളം, 66,303 പോലീസ് ഉദ്യോഗസ്ഥര്‍; കേന്ദ്രസേനയും പട്രോളിംഗും

Aswathi Kottiyoor
WordPress Image Lightbox