24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • മാസവരുമാനം 9,000 രൂപ, വൈദ്യുതി ബില്ല് 3.9 ലക്ഷം രൂപ; ഒടുവില്‍ തെറ്റ് സമ്മതിച്ച് വകുപ്പ്
Uncategorized

മാസവരുമാനം 9,000 രൂപ, വൈദ്യുതി ബില്ല് 3.9 ലക്ഷം രൂപ; ഒടുവില്‍ തെറ്റ് സമ്മതിച്ച് വകുപ്പ്

വൈദ്യുതി ബില്ലുകൾ പലപ്പോഴും ആളുകള്‍ക്ക് ‘വൈദ്യുതി ഷോക്ക്’ നല്‍കാറുണ്ട്. അമിതമായ വൈദ്യുതി ബില്ലുകൾ വന്നതുമായി ബന്ധപ്പെട്ട് പല ഉപഭോക്താക്കളും പരാതിയുമായി എത്തുമ്പോഴാണ് വൈദ്യുതി വകുപ്പു പോലും ഇക്കാര്യം തിരിച്ചറിയുന്നത്. സമാനമായ രീതിയിൽ വൈ​ദ്യുതി വകുപ്പിനെതിരെ വിമർശനവുമായി എത്തിയിരിക്കുകയാണ് കാൺപൂരിൽ നിന്നുള്ള ഒരു കുടുംബം. കൂളർ, ഫ്രിഡ്ജ്, രണ്ട് ഫാനുകൾ തുടങ്ങിയ അടിസ്ഥാന വീട്ടുപകരണങ്ങൾ മാത്രം ഉപയോ​ഗിക്കുന്ന ഈ കുടുംബത്തിന് വൈദ്യുതി ബില്ലായി ലഭിച്ചത് 3.9 ലക്ഷം രൂപ. ബില്ല് കണ്ട ഇവർ അമ്പരന്നു, എന്ത് ചെയ്യണമെന്നറിയാതെ അങ്കലാപ്പിലുമായി. ഒടുവിൽ പരാതിയുമായി വൈദ്യുതി വകുപ്പ് അധികൃതരെ സമീപിച്ചപ്പോഴാണ് തങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ സാങ്കേതിക പിഴവ് മൂലമാണ് ബിൽ ഉയർന്നതെന്ന് അധികൃതർ സമ്മതിച്ചത്.

ഉത്തർപ്രദേശിലെ കാൺപൂർ സ്വദേശിയായ ചന്ദ്രശേഖര്‍ മകള്‍ക്കും മരുമകനുമൊപ്പമാണ് താമസം. അദ്ദേഹത്തിന്‍റെ മാസവരുമാനമാകട്ടെ വെറും 9,000 രൂപയും. ഇതിന് മുമ്പ് വന്ന വൈദ്യുതി ബില്ലുകളെല്ലാം 2,000 രൂപയില്‍ താഴെയായിരുന്നെന്നും എബിപി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി വൈദ്യുതി ബില്ലുകളൊന്നും അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല. ഇതേകുറിച്ച് അന്വേഷിക്കാനായി നാട്ടിലെ ഇലക്‌ട്രിസിറ്റി ഓഫീസിലെത്തിയപ്പോഴാണ് അവിടെ നിന്നും ലഭിച്ച തന്‍റെ അപ്രതീക്ഷിത ബിൽ തുക കണ്ട് അദ്ദേഹം ഞെട്ടിയത്, 3.9 ലക്ഷം രൂപ! തന്‍റെ മുഴുവന്‍ സമ്പാദ്യവും വിറ്റാലും ഇത്രയും തുക കണ്ടെത്താന്‍ കഴിയില്ലെന്നും ചന്ദ്രശേഖര്‍ പറയുന്നു. ഇതേക്കുറിച്ച് ചന്ദ്രശേഖർ പരാതിപ്പെട്ടു. എന്നാല്‍, താന്‍ എത്ര വിശദീകരിച്ചിട്ടും വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരാതി ആദ്യം അവഗണിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

Related posts

വ്യാജവാർത്ത: സമൂഹമാധ്യമങ്ങൾ കേന്ദ്രത്തിനു വഴങ്ങിയേക്കും

Aswathi Kottiyoor

പൊലീസിനെതിരെ പ്രതിഷേധം: കാസർകോട് സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്

Aswathi Kottiyoor

ആശ്വാസം, അഗത്തിയിൽ കുടുങ്ങിയ കപ്പൽ യാത്ര തുടങ്ങി

Aswathi Kottiyoor
WordPress Image Lightbox